Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ എത്തി വാക്‌സിൻ സ്വീകരിച്ചു; മാധ്യമങ്ങൾക്ക് നന്ദി അറിയിച്ച് ജോണി പിയേഴ്‌സ്

അമേരിക്കയിൽ എത്തി വാക്‌സിൻ സ്വീകരിച്ചു; മാധ്യമങ്ങൾക്ക് നന്ദി അറിയിച്ച് ജോണി പിയേഴ്‌സ്

സ്വന്തം ലേഖകൻ

പീരുമേട്: വാഗമണ്ണിൽ കുടുങ്ങിയ ജോണി പിയേഴ്‌സ് അമേരിക്കയിൽ എത്തി വാക്‌സിൻ സ്വീകരിച്ചു. കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം താൻ സുരക്ഷിതനാണെന്നുള്ള സന്തോഷം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ച അദ്ദേഹം മാധ്യങ്ങൾക്ക് നന്ദി അറിയിച്ചു. വാഗമണ്ണിൽ ഒറ്റപ്പെട്ട അർബുദ രോഗ ബാധിതനായ അമേരിക്കക്കാരനാണ് ജോണി പിയേഴസ്. രോഗി ആയിരുന്നിട്ട് കൂടി സ്വദേശി അല്ലാത്തതിനാൽ കേരളസർക്കാർ അദ്ദേഹത്തിന് വാക്‌സിൻ നൽകുന്നത് നിഷേധിച്ചത് വാർത്തയായിരുന്നുയ

വാർത്ത ശ്രദ്ധയിൽപെട്ടതോടെ അമേരിക്കൻ കോൺസുലേറ്റ് അധികാരികൾ വിഷയത്തിൽ ഇടപെടുകയും തുുടർന്ന് ഖത്തർ വഴിയുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ ജോണിക്ക് അവസരം ഒരുക്കുകയും ചെയ്തു. നാട്ടിൽ എത്തിയ ഉടനെ വാക്‌സിൻ സ്വീകരിക്കുവാനുള്ള അവസരവും ലഭിച്ചു. പതിനാലുമാസങ്ങൾക്ക് മുൻപാണ് എഴുപത്തിയഞ്ചുകാരനായ ജോണി കേരളത്തിൽ എത്തിയത്. വിനോദസഞ്ചാരത്തിനായി കേരളത്തിൽ എത്തിയ ജോണിക്ക് കോവിഡ് മഹാമാരി നാടാകെ പടർന്നതോടെ തിരികെ അമേരിക്കയിലേക്ക് പോകാൻ കഴിഞ്ഞില്ല. കോവിഡും എഴുപത്തിമൂന്നു വയസ്സെന്ന കടമ്പയുമാണ് നാട്ടിലേക്കുള്ള തിരിച്ചുപോക്കിന് തടസ്സമായത്.

വാഗമണ്ണിൽ ഇരുനില റിസോർട്ട് വാടകയ്‌ക്കെടുത്ത് ഏകനായാണ് ജോണിയുടെ താമസം. ഇതിനായി കോടതിയുടെ അനുമതി നേടുകയും വിസാ കാലാവധി നീട്ടുകയുംചെയ്തു. ധ്യാനവും പുസ്തകരചനയുമായി ജീവിതം തുടരുന്നതിനിടെയാണ് കോവിഡ് വ്യാപനം രണ്ടാംഘട്ടത്തിൽ എത്തുകയും സ്ഥിതിഗതികൾ വഷളാകുകയും ചെയ്തത്. വാക്‌സിനേഷൻ നടത്തി വാഗമണ്ണിൽ തന്നെ ജീവിതം തുടരാനാണ് ജോണി ശ്രമിച്ചത്.

കഴിഞ്ഞ ജനുവരി മുതൽ പലതവണ വാക്‌സിൻ സ്വീകരിക്കാൻ ശ്രമംനടത്തിയെങ്കിലും ഇന്ത്യക്കാർക്ക് മാത്രമാണ് വാക്‌സിൻ എന്ന നിലപാടാണ് ആശുപത്രി അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടായത്. ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ശ്രമവും ഫലം കണ്ടില്ല. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP