Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഴിഞ്ഞ വർഷം പിടിച്ചുവച്ച ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തിനൊപ്പം നൽകില്ല; സ്പാർകിനെ കുറ്റം പറഞ്ഞ് തടിയൂരും; വോട്ടെടുപ്പ് കഴിയുമ്പോൾ ജീവനക്കാർക്ക് നൽകിയ വാക്കും സർക്കാർ മറക്കുന്നു

കഴിഞ്ഞ വർഷം പിടിച്ചുവച്ച ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തിനൊപ്പം നൽകില്ല; സ്പാർകിനെ കുറ്റം പറഞ്ഞ് തടിയൂരും; വോട്ടെടുപ്പ് കഴിയുമ്പോൾ ജീവനക്കാർക്ക് നൽകിയ വാക്കും സർക്കാർ മറക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഖജനാവിൽ 3000 കോടിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. എന്നാൽ ഇത് വാക്‌സിൻ വാങ്ങാനും മറ്റും അനിവാര്യം. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാരോട് പറഞ്ഞ ഉറപ്പ് തൽകാലം സർക്കാർ നടപ്പിലാക്കില്ലെന്ന് സൂചന.

കോവിഡ് വ്യാപനം കാരണം സർക്കാർ ജീവനക്കാരിൽ നിന്നു കഴിഞ്ഞ വർഷം പിടിച്ചുവച്ച ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തിനൊപ്പം നൽകില്ല. സാങ്കേതിക പ്രശ്‌നം പറഞ്ഞാകും ഈ തുക നൽകാതിരിക്കുക. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇതെന്ന വാദം സജീവമാണ്. ജീവനക്കാർ പ്രതിഷേധത്തിലും. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സർക്കാർ വാക്കു മാറുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഇത്.

ഈ തുകയുടെ ബിൽ പ്രോസസ് ചെയ്യുന്നിനുള്ള സൗകര്യം ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഇതുവരെ സജ്ജീകരിച്ചിട്ടില്ല. ഇതു കാരണം ഈ തുക ഒഴിവാക്കിക്കൊണ്ടുള്ള ശമ്പളമാണ് ഡിഡിഒമാർ സമർപ്പിച്ചത്. നാളെ മുതൽ വിതരണം ചെയ്യുന്ന ശമ്പളത്തിനൊപ്പം പണം തിരികെ നൽകുമെന്നായിരുന്നു സർക്കാർ നൽകിയ വാഗ്ദാനം. ഇതാണ് നടക്കാതെ പോകുന്നത്. സാമ്പത്തിക പ്രതിസന്ധി തുടർന്നാൽ അടുത്ത മാസവും ഈ തുക കിട്ടാൻ ഇടയില്ല.

അതിനിടെ 2019 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ വിരമിച്ചവർ, പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്തവർ, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ വിരമിക്കാനിരിക്കുന്നവർ എന്നിവരുടെ ഡിഎ കുടിശിക, ക്ഷാമാശ്വാസ കുടിശിക എന്നിവ ഈ മാസത്തെ ശമ്പളത്തിനൊപ്പവും മേയിലെ പെൻഷനൊപ്പവും പണമായി നൽകാൻ ധനവകുപ്പ് സർക്കുലർ ഇറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP