Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വധഭീഷണിയും ബലാൽസംഗഭീഷണിയും അസഭ്യ വർഷവും; ബിജെപി അംഗങ്ങൾ തന്റെ സ്വകാര്യ ഫോൺ നമ്പർ ലീക്ക് ചെയ്‌തെന്ന് നടൻ സിദ്ധാർത്ഥ്

വധഭീഷണിയും ബലാൽസംഗഭീഷണിയും അസഭ്യ വർഷവും; ബിജെപി അംഗങ്ങൾ തന്റെ സ്വകാര്യ ഫോൺ നമ്പർ ലീക്ക് ചെയ്‌തെന്ന് നടൻ സിദ്ധാർത്ഥ്

സ്വന്തം ലേഖകൻ

ബിജെപി പാർട്ടിയിലെ ചില ആളുകൾ തന്റെ സ്വകാര്യ ഫോൺ നമ്പർ ലീക്ക് ചെയ്‌തെന്ന ആരോപണവുമായി നടൻ സിദ്ധാർഥ്. ഇതുവരെ പല നമ്പറുകളിൽ നിന്നായി അഞ്ഞൂറോളം ഫോൺ കോളുകളാണ് തനിക്ക് വന്നതെന്നും അതിൽ വധഭീഷണിയും ബലാൽസംഗഭീഷണിയും ഉണ്ടെന്നും സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു. എല്ലാ ഫോൺകോളുകളും റെക്കോർഡ് ചെയ്തുവെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ നിശിതമായി വിമർശിച്ചതിലുള്ള പ്രതികാരമായാണ് ബിജെപി അംഗങ്ങൾ തന്റെ ഫോൺ നമ്പർ ലീക്ക് ചെയ്തത്. ഗീത വസന്ത് എന്ന ട്വിറ്ററിൽ അക്കൗണ്ടിൽ നിന്നാണ് തന്റെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ പങ്കുവച്ചതെന്ന് സിദ്ധാർഥ് പറഞ്ഞു. 'ഇനി മേലാൽ ഇവന്റെ വാ തുറക്കരുത്' എന്ന അടിക്കുറിപ്പോടെയാണ് അവർ ഫോൺ നമ്പർ പുറത്തുവിട്ടത്. കോവിഡിൽ നിന്നു അതിജീവിച്ചാലും ഇവരിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നും സിദ്ധാർഥ് ചോദിക്കുന്നു.

നരേന്ദ്ര മോദി അടക്കമുള്ള ബിജെപിയിലെ മുൻനിര രാഷ്ട്രീയ നേതാക്കളെ ട്വിറ്ററിലൂടെ നിഷിധമായി വിമർശിക്കുന്ന താരമാണ് സിദ്ധാർഥ്. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി താരം ട്വീറ്റ് ചെയ്തിരുന്നു. അധികാരത്തിൽ നിന്ന് ബിജെപിയെ ജനം പുറന്തള്ളുന്ന ദിവസമായിരിക്കും രാജ്യം ശരിക്കും പ്രതിരോധശേഷി കൈവരിക്കുകയെന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP