Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാം തരംഗത്തിൽ ലോക്ഡൗൺ വരുമെന്ന ഭയം ശക്തം; അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു: വ്യവസായ മേഖലയിലെ മിക്ക തൊഴിൽ സ്ഥാപനങ്ങളും നിശ്ചലമാകുമെന്ന് ആശങ്ക

രണ്ടാം തരംഗത്തിൽ ലോക്ഡൗൺ വരുമെന്ന ഭയം ശക്തം; അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു: വ്യവസായ മേഖലയിലെ മിക്ക തൊഴിൽ സ്ഥാപനങ്ങളും നിശ്ചലമാകുമെന്ന് ആശങ്ക

സ്വന്തം ലേഖകൻ

പാലക്കാട്: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടകളിലേക്ക് മടങ്ങുന്നു. ലോക്ഡൗൺ വീണ്ടും വരുമെന്ന ഭയം മൂലമാണ് ഇവർ നാട്ടിലേക്കു പോവുന്നത്. ഇതോടെ കടുത്ത യന്ത്രണങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ നിശ്ചലമായേക്കുമെന്ന ആശങ്ക വ്യവസായമേഖലയിലുണ്ട്. ട്രെയിനുകൾ കുറവായതിനാൽ ദീർഘദൂര സ്വകാര്യ ബസുകളിലാണു ഇവർ അതിർത്തി കടക്കുന്നത്. ഏജന്റുമാരുടെ സഹായത്തോടെയാണു പാസും ടിക്കറ്റും സംഘടിപ്പിക്കുന്നത്.

തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്ന കാഴ്ചയാണ് ഇന്നലെ മുതൽ വാളയാർ അതിർത്തിയിൽ കാണുന്നത്. രോഗത്തെക്കാൾ തൊഴിലാളികൾ ഭയക്കുന്നതു ജോലിയും പണവുമില്ലാതെ ഒറ്റപ്പെട്ടു പോകുമെന്ന അവസ്ഥയാണ്. സംസ്ഥാന അതിർത്തിയിലെ നിയന്ത്രണത്തിൽ കോയമ്പത്തൂർകഞ്ചിക്കോട് വ്യവസായമേഖലകളെ ബന്ധിപ്പിച്ചുള്ള വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനവും നിലച്ചു. ഇരു വ്യവസായ മേഖലയിലുള്ളവർക്കും യാത്രയ്ക്കും ചരക്കു ഗതാഗതത്തിനും സാധ്യമല്ലാതായി.

രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ വ്യവസായമേഖലയ്ക്ക് ആശങ്ക. രാത്രി വ്യവസായമേഖലയ്ക്ക് ഇളവു നൽകിയിട്ടില്ല. പല വ്യവസായ സ്ഥാപനങ്ങളും ഇപ്പോൾ രാത്രിയും പകലും പ്രവർത്തിച്ചാണു വലിയ നഷ്ടമില്ലാതെ മുന്നോട്ടു പോവുന്നത്.

സ്വന്തമായി വാഹനമില്ലാത്തവരും സാധാരണ തൊഴിലാളികളുമാണ് അതിർത്തിയിലെ നിയന്ത്രണത്തിൽ കൂടുതൽ വലയുന്നത്. സംസ്ഥാന അതിർത്തി കടന്നു ജോലിചെയ്യുന്ന ആയിരക്കണക്കിനു തൊഴിലാളികൾ ദുരിതത്തിലായി. തമിഴ്‌നാട് അതിർത്തിയിൽ കേരള ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന നൂറു കണക്കിനു പേരുണ്ട്. ഇവർക്കും പാസും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്നാണു നിബന്ധന. ഇതോടെ പലർക്കും തൊഴിൽ ചെയ്യാനാവാതെ അന്നം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. കോയമ്പത്തൂർ വ്യവസായമേഖലയിൽ ജോലിയുള്ള ആയിരക്കണക്കിനു തൊഴിലാളികളും ആശങ്കയിലാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം 48 മണിക്കൂറിനു മുൻപു ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 500 എംബിയിൽ താഴെ വരുന്ന പിഡിഎഫ്/ ജെപെഗ്/ പിഎൻജി ഫോർമാറ്റിലുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP