Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടാലും ഒരാഴ്ച യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം; പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യതയുള്ളവർക്ക് 14 ദിവസത്തെ റൂം ക്വാറന്റൈൻ: ക്വാറന്റീൻ മാർഗനിർദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ

കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടാലും ഒരാഴ്ച യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം; പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യതയുള്ളവർക്ക് 14 ദിവസത്തെ റൂം ക്വാറന്റൈൻ: ക്വാറന്റീൻ മാർഗനിർദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ചവർക്കുള്ള ക്വാറന്റീൻ മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പുതുക്കി. കോവിഡ് ചികിത്സ കഴിഞ്ഞു ഡിസ്ചാർജ് ചെയ്ത ശേഷം ഏഴ് ദിവസം വരെ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചു. പുതുക്കിയ ക്വാറന്റീൻ, ഐസലേഷൻ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. 1. പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റീനിൽ കഴിയണം.

ലക്ഷണങ്ങൾ ഇല്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റീൻ.ക്വാറന്റീനിൽ കഴിയുമ്പോൾ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിലോ (നമ്പർ:1056) തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം. രോഗസാധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവർ
14 ദിവസം അനാവശ്യ യാത്ര ഒഴിവാക്കണം. വിവാഹം, മറ്റു ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കണം എന്നും സംസ്ഥാന സർക്കാർ നിർദേശത്തിൽ പറയുന്നു.

പുതുക്കിയ നിർദേശങ്ങൾ

1. ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പർക്കത്തിലുള്ളവർ

(കോവിഡ് വ്യാപനം ഉണ്ടായ രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കം ഉണ്ടായവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക)

 കോവിഡ് ചിട്ടവട്ടങ്ങൾ പിന്തുടരുക.

2. കേരളത്തിലേക്കു വരുന്ന രാജ്യാന്തര യാത്രക്കാർ

സംസ്ഥാനത്ത് എത്തുമ്പോൾ ആർടിപിസിആർ പരിശോധന നടത്തി വീട്ടിൽ ഐസലേഷനിൽ കഴിയണം. നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം നിരീക്ഷിക്കുക.

3. ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള സംസ്ഥാനാന്തര യാത്രക്കാർ

ഇജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

48 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാൽ ഉടൻ ആർടിപിസിആർ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റീനിൽ തുടരുകയും വേണം.

 ആർടിപിസിആർ പരിശോധന നടത്തുന്നില്ല എങ്കിൽ 14 ദിവസം റൂം ക്വാറന്റീനിൽ കഴിയുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP