Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡിന്റെ രണ്ടാം വ്യാപനം വിനോദ സഞ്ചാര മേഖലയെ തകർക്കും; മെയ്‌ ഒന്നിന് കരിദിനമായി ആചരിക്കാൻ ടൂറിസം സംരക്ഷണ സമിതി

കോവിഡിന്റെ രണ്ടാം വ്യാപനം വിനോദ സഞ്ചാര മേഖലയെ തകർക്കും; മെയ്‌ ഒന്നിന് കരിദിനമായി ആചരിക്കാൻ ടൂറിസം സംരക്ഷണ സമിതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെയ് 1 ടൂറിസം മേഖല കരിദിനമായി ആചരിക്കുന്നു. കോവിഡിന്റെ രണ്ടാം വ്യാപനവും അതേ തുടർന്നുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയുടെ ഉപജീവനം ഇല്ലാതാക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരുന്ന സാഹചര്യത്തിൽ തന്നെ ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടൂറിസം മേഖലയിലുണ്ടായിരുന്നത്.

സംസ്ഥാനത്തെ ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം വർഷത്തിൽ 44000 കോടി രൂപയോളമാണ്. 15 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്ന ഈ മേഖല കഴിഞ്ഞ ഒരു വർഷത്തിലധികമായി കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും, നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരികയും, ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് വരുമാന മാർഗം ഇല്ലാതാവുകയും, വലുതും ചെറുതുമായ എല്ലാ വിഭാഗങ്ങളും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധയാകർഷിക്കുന്നതിനും, ടൂറിസം മേഖലയെ സംരക്ഷിച്ചു നിലനിർത്തണം എന്നും ആവശ്യപ്പെട്ട്, ടൂറിസം വ്യവസായത്തിൽ പ്രവർത്തിക്കുന്ന സംരംഭകരും തൊഴിലാളികളും മെയ് ഒന്നിന് സംസ്ഥാന വ്യാപകമായി കറുത്ത മാസ്‌ക് ധരിച്ച് പ്രതിഷേധം രേഖ പെടുത്തുവാൻ തീരുമാനിച്ചു. സോഷ്യൽ മീഡിയയിലൂടെ സേവ് ടൂറിസം എന്ന ഹാഷ് (#) ടാഗിലൂടെ ഈ പ്രതിഷേധ പ്രചരണം, രാജ്യ വ്യാപകമാക്കി മുന്നോട്ടു കൊണ്ട് പോകുവാനും സമിതി തീരുമാനിച്ചിട്ടുണ്ട്.

വലിയ തോതിലുള്ള കടബാധ്യതകളും ജപ്തി ഭീഷണിയും, ടാക്‌സ്, ഇലക്ട്രിസിറ്റി, വെള്ളം തുടങ്ങിയവയുടെ ബിൽ കുടിശികയും, കോവിഡ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ടിവന്ന ചെലവുകളും വൻ പ്രതിസന്ധി ഉണ്ടാക്കി. ഫെബ്രുവരിയോടെ രാജ്യത്തെ ഏറ്റവും അധികം കോവിഡ് പോസിറ്റീവ് രോഗികൾ ഉള്ള സംസ്ഥാനം കേരളം ആയതോടെ ഇതരസംസ്ഥാനത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. കേരളത്തിലെത്തി തിരികെയെത്തുന്ന വർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന മറ്റു സംസ്ഥാനങ്ങളുടെ നിബന്ധനയും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി.

ഇതിനു പുറമേയാണ് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ. കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവായ 18000 പേരിൽ കേവലം 269 പേർ മാത്രമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ, ഇതിൽ ആരും തന്നെ ടൂറിസ്റ്റുകൾ ആയി വന്നവരും ഇല്ല. ഇതുവരെ ടൂറിസം മേഖലയിൽ നിന്ന് ആർക്കും കോവിഡ് പോസിറ്റീവ് ആയിട്ടില്ലെന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP