Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇ പോസ് യന്ത്രങ്ങൾ കേടായാൽ റേഷൻ കടയുടമ കാൽ ലക്ഷം രൂപ പിഴ നൽകണം; ഭക്ഷ്യ പൊതുവിതരണ വകുപ്പ്

ഇ പോസ് യന്ത്രങ്ങൾ കേടായാൽ റേഷൻ കടയുടമ കാൽ ലക്ഷം രൂപ പിഴ നൽകണം; ഭക്ഷ്യ പൊതുവിതരണ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങൾ കേടായാൽ റേഷൻ കടയുടമ കാൽ ലക്ഷം രൂപയിലേറെ പിഴ നൽകണമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നിർദ്ദേശം. യന്ത്രം മാറ്റി പുതിയതു വയ്ക്കുന്നതിനാണ് ജിഎസ്ടി നിരക്ക് ഉൾപ്പെടെ 25,500 രൂപ പിഴത്തുക.

യന്ത്രത്തിന്റെ വിവിധ ഭാഗങ്ങൾ തകരാറായാൽ അവ മാറ്റിവയ്ക്കുന്നതിനുള്ള നിരക്കുകളും നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിനു സെൻട്രൽ പ്രോസസിങ് യൂണിറ്റ് മാറ്റിവച്ചാൽ എണ്ണായിരം രൂപയിലേറെയാണു വ്യാപാരി ചെലവാക്കേണ്ടത്. കാർഡ് ഉടമകൾ വിരൽ പതിപ്പിക്കുന്ന ഭാഗത്തെ മൊഡ്യൂൾ തകരാറായാൽ 6490 രൂപ നൽകണം. യന്ത്രത്തിന്റെ 32 വിവിധ ഭാഗങ്ങൾ മാറ്റിവയ്ക്കുന്നതിനു ചെലവഴിക്കേണ്ടി വരുന്ന തുക ഇനം തിരിച്ച് അവരെ അറിയിച്ചു. ട്രഷറിയിലാണു തുക അടയ്‌ക്കേണ്ടത്. മുൻകാലങ്ങളിൽ സംഭവിച്ചിട്ടുള്ള കേടുപാടുകൾക്കു തുക അടയ്ക്കാൻ ശേഷിക്കുന്നവരിൽ നിന്നു നിരക്കു പ്രകാരം ഈടാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

3 വർഷം മുൻപാണ് സംസ്ഥാനത്തെ 14,250ൽ ഏറെ റേഷൻ കടകളിൽ ഇ പോസ് യന്ത്രങ്ങൾ സ്ഥാപിച്ചത്. ആകെയുള്ള 90.11 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 90 ശതമാനത്തിലേറെ പേർ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചതോടെ യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ചോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി നൽകിയോ ആണു റേഷൻ വിതരണം. സെർവർ തകരാർ മൂലം യന്ത്രങ്ങൾ പ്രവർത്തിക്കാതിരിക്കുന്ന സംഭവങ്ങൾ എല്ലാ മാസവും പല തവണ സംഭവിക്കാറുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP