Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മാധ്യമ സ്വാതന്ത്ര്യം; ഇന്ത്യ 142-ാം സ്ഥാനത്ത് തന്നെ: ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി നോർവേയും ഡെന്മാർക്കും

മാധ്യമ സ്വാതന്ത്ര്യം; ഇന്ത്യ 142-ാം സ്ഥാനത്ത് തന്നെ: ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി നോർവേയും ഡെന്മാർക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 180 ൽ 142-ാം സ്ഥാനം നിലനിർത്തി! വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ രാജ്യവിരുദ്ധരെന്നു ചാപ്പ കുത്തുന്ന ബിജെപി പ്രവർത്തകരിൽ നിന്നുള്ള ഭീഷണിയാണ് ഇന്ത്യയിൽ പുതുതായി ഉയർന്നിട്ടുള്ളതെന്ന്, 2021 ലെ സൂചിക തയാറാക്കിയ റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ് എന്ന രാജ്യാന്തര മാധ്യമ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

നോർവേ, ഫിൻലൻഡ്, ഡെന്മാർക്ക് എന്നിവയാണ് മുൻപത്തേതുപോലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും താഴെ എറിട്രിയ. തൊട്ടു മുകളിൽ ഉത്തര കൊറിയ (179), തുർക്ക്‌മെനിസ്ഥാൻ (178) എന്നിവയും. മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന ഇന്ത്യയുടെ കൂടെ അയൽരാജ്യങ്ങളായ ചൈന (177), പാക്കിസ്ഥാൻ (145), ബംഗ്ലാദേശ് (152), മ്യാന്മർ (140) എന്നിവയുമുണ്ട്.

73% രാജ്യങ്ങളിലും മാധ്യമപ്രവർത്തനത്തിനു പൂർണമായോ ഭാഗികമായോ വിലക്കുണ്ടെന്നും 7% രാജ്യങ്ങളിൽ മാത്രമേ പൂർണ മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാരിനോടൊത്തു നിൽക്കാൻ മാധ്യമങ്ങളുടെ മേൽ സമ്മർദം കൂടുതലായി ഉയർന്നിട്ടുണ്ടെന്നും 2020 ൽ ജോലിയുമായി ബന്ധപ്പെട്ട് 4 ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2020 ലെ കോവിഡ് സാഹചര്യം മുതലെടുത്ത് നിയന്ത്രണം കടുപ്പിച്ചു. കശ്മീരിലെ സാഹചര്യം ആശങ്കാജനകമാണ്. മാധ്യമപ്രവർത്തകർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണവും നടത്തുന്നു. സ്ത്രീകളെ കൊല്ലുമെന്നു വരെ ഭീഷണിപ്പെടുത്തുന്നു. റിപ്പോർട്ട് തുടരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP