Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പൊന്നുമകളുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിന് മുന്നിൽ അലമുറയിട്ട് അമ്മ; ഒപ്പം പിറന്നവളെ അവസാനമായി ഒരിക്കൽ കൂടി കാണാനാവാത്തതിന്റെ സങ്കടത്തിൽ ഇരട്ട സഹോദരി സുധ: സുമയുടെ മരണം കുറ്റിപ്പാടത്തിന്റെ തേങ്ങലായി മാറുമ്പോൾ

പൊന്നുമകളുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിന് മുന്നിൽ അലമുറയിട്ട് അമ്മ; ഒപ്പം പിറന്നവളെ അവസാനമായി ഒരിക്കൽ കൂടി കാണാനാവാത്തതിന്റെ സങ്കടത്തിൽ ഇരട്ട സഹോദരി സുധ: സുമയുടെ മരണം കുറ്റിപ്പാടത്തിന്റെ തേങ്ങലായി മാറുമ്പോൾ

സ്വന്തം ലേഖകൻ

മുതലമട: സംസാര ശേഷിയില്ലാത്ത സുമ എന്ന യുവതി കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ വെന്തുമരിച്ചതിന്റെ നീറ്റലിലാണ് കുറ്റിപ്പാടം എന്ന ഗ്രാമം. പൊന്നുമകൾ വീട്ടിൽ കത്തിയമരുന്നത് അറിയാതെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു സുമയുടെ അമ്മ രുഗ്മിണി. മകൾക്ക് എന്തോ ആപത്ത് സംഭവിച്ചു എന്നറിഞ്ഞാണ് വീട്ടിൽ എത്തിയത്. എന്നാൽ അത് തന്റെ പൊന്നുമകളുടെ മരണമാണെന്ന് ഒരിക്കൽ പോലും ആ അമ്മ ചിന്തിച്ചു കാണില്ല.

''എന്റെ പൊന്നുമകളെ ഒന്നു കാണിക്കുവോ....'' എന്ന് അലമുറയിട്ടുള്ള ആ അമ്മയുടെ കരച്ചിൽ കൂടി നിന്നവരിലെല്ലാം കണ്ണീരണിയിച്ചു. മകളെ വീട്ടിലാക്കി മുതലമട പുളിയന്തോണിയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ രുഗ്മണി വീട്ടിൽ തിരിച്ചെത്തും മുൻപേ മകളുടെ വേർപാടിന്റെ വിവരമെത്തി. കാണാൻ പോലും ഒന്നും അവശേഷിപ്പിക്കാതെയാണു മരണം. തനിക്കൊപ്പം പിറന്നവളെ കാണാനാകാതെ ബന്ധുക്കളുടെ കൈകളിൽ കിടന്ന് അലറിവിളിച്ച സുമയുടെ ഇരട്ട സഹോദരി സുധയുടെ കണ്ണീർ നാടിന്റെയും കണ്ണീരായി.

സുമയുടെ മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ സംസാരശേഷിയില്ലാത്ത സുമ സൗമ്യമായ പെരുമാറ്റത്തിലൂടെ നാടിന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. സർക്കാർ ജോലി ലക്ഷ്യമിട്ടു പിഎസ്‌സി പഠനവും കംപ്യൂട്ടർ പഠനവും നടത്തിയിരുന്നതായി പറയുമ്പോൾ സഹോദരൻ സുധീഷിന്റെ തൊണ്ടയിടറി. ഇരട്ട സഹോദരി സുധയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. മാർച്ച് 28നു ചിറ്റൂർ സ്വദേശിയുമായി സുമയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. വീടു പൂർണമായും കത്തിനശിച്ചതു കണക്കിലെടുത്തു പഞ്ചായത്ത് ഭരണസമിതി ഇടപെട്ടു കുടുംബാംഗങ്ങളെ മണലിയിലെ അങ്കണവാടി കെട്ടിടത്തിലേക്കു മാറ്റി.

കൊല്ലങ്കോട് അഗ്‌നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ ആർ. രമേഷ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ കെ. മധു, ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ എം. കൃഷ്ണപ്രസാദ്, എസ്. രാജീവ്, എസ്. ശിവകുമാർ, ഡ്രൈവർ എസ്. സഞ്ജീവ്കുമാർ എന്നിവർ സ്ഥലത്തെത്തി തീ അണയ്ക്കുന്നതിൽ പങ്കാളികളായി. ചിറ്റൂർ ഡിവൈഎസ്‌പി കെ.സി. സേതു, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി പി.സി. ബിജുകുമാർ, കൊല്ലങ്കോട് എസ്‌ഐ കെ. ഷാഹുൽ, സയന്റിഫിക് ഓഫിസർമാരായ ടി.വി. അനുനാഥ്, പി.കെ. മുഹമ്മദ് ഹാഷിൻ, ഫൊറൻസിക് ഫൊട്ടോഗ്രഫർമാരായ എം. സഗീർഹുസൈൻ, വി.കെ. രജീഷ് എന്നിവർ സംഭവ സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചിറ്റൂർ വാതക ശ്മശാനത്തിൽ സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP