Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിദേശ കമ്പനിക്ക് ഓക്‌സിജൻ വിൽക്കാൻ കെഎംഎംഎൽ; തടയിട്ട് സർക്കാർ

വിദേശ കമ്പനിക്ക് ഓക്‌സിജൻ വിൽക്കാൻ കെഎംഎംഎൽ; തടയിട്ട് സർക്കാർ

സ്വന്തം ലേഖകൻ

കൊച്ചി: വിദേശ കമ്പനിക്ക് ഓക്‌സിജൻ വിൽക്കാനുള്ള കെഎംഎംഎൽ നീക്കത്തിന് സർക്കാർ തടയിട്ടു. ദ്രവ ഓക്‌സിജൻ ഉൽപാദന രംഗത്തുള്ള വിദേശ കമ്പനിക്ക്, ഓക്‌സിജൻ വിൽക്കാനുള്ള ചവറയിലെ കേരള മെറ്റൽസ് ആൻഡ് മിനറൽസിന്റെ (കെഎംഎംഎൽ) നീക്കമാണ് സർക്കാർ തടഞ്ഞത്. പുറത്തേക്ക് ഓക്‌സിജൻ നൽകുന്നതു നിർത്താനും ഇവിടെ നിന്നുള്ള അധിക ഉൽപാദനം ആരോഗ്യവകുപ്പിനു നൽകാനും സർക്കാർ നിർദേശിച്ചു.

കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തു മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം വർധിക്കുന്നതിനിടെയാണു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സ്വന്തം ഓക്‌സിജൻ പ്ലാന്റുകളും രാജ്യമെമ്പാടും വിതരണ ശൃംഖലയുമുള്ള കമ്പനിക്ക് ഓക്‌സിജൻ വിൽക്കാൻ കെഎംഎംഎൽ മുതിർന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിതരണക്കാർ ഓക്‌സിജനായി സമീപിച്ചപ്പോഴാണു നീക്കം അറിഞ്ഞത്. തുടർന്നാണു സർക്കാർ ഇടപെട്ടത്.

കെഎംഎംഎല്ലിന്റെ പ്രതിദിന ഓക്‌സിജൻ ഉൽപാദനമായ 70 ടണ്ണിൽ സ്ഥാപനത്തിന്റെ ആവശ്യത്തിനുള്ള 63 ടൺ കഴിച്ചുള്ള 7 ടൺ തെക്കൻ ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കാണു ലഭിച്ചിരുന്നത്. ഇത് അവസാനിപ്പിച്ച് ബാക്കി ഓക്‌സിജൻ നൽകാനാണു വിദേശ കമ്പനി ആവശ്യപ്പെട്ടത്. കെഎംഎംഎല്ലിനായി ഓക്‌സിജൻ പ്ലാന്റ് നിർമ്മിച്ചു നൽകിയത് ഈ കമ്പനിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജുൾപ്പെടെ സംസ്ഥാനത്തെ ചില ആശുപത്രികളിലെ ഓക്‌സിജൻ വിതരണത്തിന്റെ ചുമതല ഇവർക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP