Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള മെഡിക്കൽ കോളജിലെ ആഹ്ലാദ പ്രകടനം അതിരുവിട്ടു; എസ്എഫ്‌ഐ പ്രവർത്തകരായ എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്ത് പൊലീസ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള മെഡിക്കൽ കോളജിലെ ആഹ്ലാദ പ്രകടനം അതിരുവിട്ടു; എസ്എഫ്‌ഐ പ്രവർത്തകരായ എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളജിൽ ആഹ്ലാദ പ്രകടനം നടത്തിയതിന് എസ്എഫ്‌ഐ പ്രവർത്തകരായ എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ആഹ്ലാദ പ്രകടനം അതിരുവിട്ടതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തത്. കലക്ടർ എം. അഞ്ജനയുടെ നിർദേശത്തെ തുടർന്നാണു നടപടി.

സംഭവം വിവാദമായതോടെ ആഹ്ലാദ പ്രകടനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക് പേജിൽ നിന്നു നീക്കം ചെയ്തു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു കേസെടുത്തതെന്നും എസ്എഫ്‌ഐ നേതാക്കളെ ഉൾപ്പെടെ പ്രതി ചേർത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. അതേസമയം വിദ്യാർത്ഥികൾക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി. മോഹനൻ പറഞ്ഞു.

സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം രാത്രി എസ്എഫ്‌ഐ നടത്തിയ പ്രകടനത്തിലാണു പ്രോട്ടോക്കോൾ ലംഘനം ഉണ്ടായത്. എസ്എഫ്‌ഐയുടെ കൊടിയുമേന്തി നൂറോളും പ്രവർത്തകർ ലൈബ്രറി സമുച്ചയത്തിനു മുന്നിൽ മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പിന്നാലെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഫേസ്‌ബുക് പേജിലും അപ്ലോഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP