Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൊവ്വയിൽ ഹെലികോപ്ടർ പറത്തി നാസ; മൂന്ന് മീറ്റർ ഉയരത്തിൽ പറന്നുയർന്ന് നാസയുടെ ഇൻജെന്യൂയിറ്റി

ചൊവ്വയിൽ ഹെലികോപ്ടർ പറത്തി നാസ; മൂന്ന് മീറ്റർ ഉയരത്തിൽ പറന്നുയർന്ന് നാസയുടെ ഇൻജെന്യൂയിറ്റി

സ്വന്തം ലേഖകൻ

ചൊവ്വയിൽ ഹെലികോപ്ടർ പറത്തി നാസ. പെർസിവിയറൻസ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്റ്ററാണ് 30 സെക്കൻഡ് നേരം ചൊവ്വയിൽ പറന്നുയർന്നത്. ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതോടെ മറ്റൊരു ഗ്രഹത്തിൽ മനുഷ്യർ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനം എന്ന പേര് ഇൻജെന്യൂയിറ്റി സ്വന്തമാക്കി. നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റർ ഉയരത്തിലാണ് ഇൻജെന്യൂയിറ്റി പറന്നുയർന്നത്. പൂർണമായം സൗരോർജത്തിൽ പ്രവർത്തിക്കുന്നതാണ് ഈ ഹെലികോപ്ടർ

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഹെലികോപ്റ്റർ പരീക്ഷണ പറത്തൽ നടത്തിയത്. ഇതിന്റെ തത്സമയ വിവരങ്ങൾ നാസ പുറത്തുവിട്ടിരുന്നു. 30 സെക്കന്റ് നേരം ഉയർന്നു നിന്ന ഹെലികോപ്റ്റർ പിന്നീട് താഴെ സുരക്ഷിതമായിറക്കി. ആകെ 39.1 സെക്കന്റ് നേരമാണ് ഇൻജെന്യൂയിറ്റിയുടെ ആദ്യ പറക്കൽ നീണ്ടുനിന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വികസിപ്പിച്ച അൽഗൊരിതം അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗതിനിയന്ത്രണ സംവിധാനങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കി പൂർണമായും ഓട്ടോണമസ് ആയാണ് ഹെലിക്കോപ്റ്ററിന്റെ ആദ്യ പറക്കൽ നടത്തിയത്.

ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ ആദ്യമായി പറന്നുയർന്ന സ്ഥലം ഇനി റൈറ്റ് ബ്രദേഴ്സ് ഫീൽഡ് എന്ന് അറിയപ്പെടുമെന്ന് നാസയുടെ അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റർ ഫോർ സയൻസ് തോമസ് സർബചെൻ പ്രഖ്യാപിച്ചു. ഭൂമിയിൽ ആദ്യ വിമാനം പറത്തിയ റൈറ്റ് ബ്രദേഴ്സിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത്.

നിലവിൽ ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററിൽ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങളൊന്നും തന്നെയില്ല. ഭാവിയിൽ ചൊവ്വയിലെ ആകാശമാർഗമുള്ള പഠനങ്ങൾക്ക് സഹായകമാവുന്ന ഉപകരണ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷണമാണ് ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP