Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവാവിനെ മർദ്ദിച്ചു തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടു പേർ എക്‌സൈസ് സംഘത്തിന് മുന്നിൽ കുടുങ്ങി; പൊലീസെത്തി കസ്റ്റഡിയിലെടുത്തു

യുവാവിനെ മർദ്ദിച്ചു തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടു പേർ എക്‌സൈസ് സംഘത്തിന് മുന്നിൽ കുടുങ്ങി; പൊലീസെത്തി കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

പാലക്കാട്: കള്ളക്കടത്തു സ്വർണം തട്ടിയെടുത്തെന്നാരോപിച്ചു യുവാവിനെ മർദിച്ചു തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടു പേരെ എക്‌സൈസ് സംഘം മങ്കടയിൽ നിന്നും പിടികൂടി. വയനാട് മീനങ്ങാടി കരണി കണിയാമ്പറ്റ പടിക്കൽ വീട്ടിൽ അഷ്‌കർ അലി (26), സുൽത്താൻ ബത്തേരി അമ്പലവയൽ മുള്ളത്തിൽ വീട്ടിൽ അജാസ് (30) എന്നിവരെയാണു പാലക്കാട് അസി.എക്സൈസ് കമ്മിഷണർ എ.രമേശിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂർ പാലക്കാട് ദേശീയപാതയിൽനിന്നു പിടികൂടിയത്.

എക്‌സൈസ് വാഹന പരിശോധന നടത്തുന്നതിനിടെ കാറിലെത്തിയ പ്രതികൾ വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ മലപ്പുറം ജില്ലയിൽ പൊലീസ് തിരയുന്ന വാറന്റ് പ്രതികളാണെന്നു മനസ്സിലായി. തുടർന്നു മലപ്പുറം പൊലീസിലും കേസ് അന്വേഷണം നടത്തുന്ന മങ്കട പൊലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിനെയും വിവരം അറിയിച്ചു.

ആഴ്ചകൾക്കു മുൻപ് മങ്കട വടക്കാങ്ങര റോഡിൽ യുവാവിനെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരുമെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഈ കേസിൽ 7 പേരെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP