Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുമ പൊള്ളലേറ്റ് മരിച്ചത് അടുത്ത ദിവസം വിവാഹ നിശ്ചയം നടക്കാനിരിക്കെ; കത്തിക്കരിഞ്ഞ നിലയിൽ ശരീരം കണ്ടെത്തിയത് വീടിനകത്തെ മുറിയിൽ നിന്നും: തീ പിടിച്ചതെങ്ങനെ എന്ന് അന്വേഷിക്കാൻ പൊലീസ്

സുമ പൊള്ളലേറ്റ് മരിച്ചത് അടുത്ത ദിവസം വിവാഹ നിശ്ചയം നടക്കാനിരിക്കെ; കത്തിക്കരിഞ്ഞ നിലയിൽ ശരീരം കണ്ടെത്തിയത് വീടിനകത്തെ മുറിയിൽ നിന്നും: തീ പിടിച്ചതെങ്ങനെ എന്ന് അന്വേഷിക്കാൻ പൊലീസ്

സ്വന്തം ലേഖകൻ

പാലക്കാട്: സംസാരശേഷിയില്ലാത്ത യുവതിയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് അടുത്ത ദിവസം വിവാഹ നിശ്ചയം നടക്കാനിരിക്കെ. കുറ്റിപ്പാടത്തു വീടിനകത്തു പൊള്ളലേറ്റുമരിച്ച സുമയാണ് പുതുമണവാട്ടിയാകാനുള്ള കാത്തിരിപ്പിനിടയിൽ തീപ്പൊള്ളലേറ്റ് മരിച്ചത്. . മണലിയിൽ കൃഷ്ണൻ രുഗ്മണി ദമ്പതികളുടെ ഇരട്ടപ്പെൺകുട്ടികളിലൊരാളായ സുമ (25) ആണു മരിച്ചത്.

മാർച്ച് 28ന് സുമയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. യാക്കര ശ്രവണ സംസാര സ്‌കൂളിൽ പഠിച്ചതിനു ശേഷം ബിരുദ പഠനം പൂർത്തിയാക്കിയ സുമയുടെ വിവാഹം ചിങ്ങം ആറിനു നടക്കാനിരിക്കെയാണു ദാരുണമായ അന്ത്യം. ഇന്നലെ രാവിലെ പത്തേകാലോടെയാണു വീടിന്റെ മേൽക്കൂരയിൽനിന്നു പുക ഉയരുന്നതും തീപടരുന്നതും നാട്ടുകാർ കണ്ടത്. പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിന് എത്തുമ്പോഴേക്ക് ഓടിട്ട വീടിന്റെ മേൽക്കൂരയുൾപ്പെടെ കത്തിയമർന്നിരുന്നു.

വീടിനകത്തെ മുറിയിലാണു സുമയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജന്മനാ സംസാര ശേഷിയില്ലാത്തതിനാൽ തീ പിടിച്ചപ്പോൾ ബഹളം വെച്ച് ആളുകളെ അറിയിക്കാൻ സുമയ്ക്ക് കഴിഞ്ഞതുമില്ല. വീട്ടുപകരണങ്ങളും വയറിങ്ങും വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചു.സഹോദരങ്ങൾ: സുധ, സുധീഷ്. എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP