Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി; യൂസഫലിക്കുള്ളത് 35,600 കോടി രൂപയുടെ ആസ്തി: ഫോബ്‌സ് പുറത്ത് വിട്ട ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ

ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി; യൂസഫലിക്കുള്ളത് 35,600 കോടി രൂപയുടെ ആസ്തി: ഫോബ്‌സ് പുറത്ത് വിട്ട ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ

സ്വന്തം ലേഖകൻ

ദുബായ്: ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് അതിസമ്പന്നരായ മലയാളികളുടെ പട്ടികയിൽ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി ഒന്നാമതെത്തിയത്. ഫോബ്‌സ് പുറത്ത് വിട്ട പട്ടികയിലാണ് യൂസഫലി അതിസമ്പന്നരായ മലയാളികളിൽ ഒന്നാമനായത്.

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 26-ാം സ്ഥാനവും ആഗോളതലത്തിൽ 589-ാം സ്ഥാനവുമാണ് യൂസഫലിക്ക്. കഴിഞ്ഞ വർഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഈ വർഷം 480 കോടിയായി ഉയരുകയായിരുന്നു. 35 കോടിയുടെ വർദ്ധനവാണ് ഒറ്റ വർഷത്തിനുള്ളിൽ ഉണ്ടായത്. ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. 330 കോടി ഡോളർ ആസ്തിയോടെ ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി.

രവി പിള്ള, ബൈജു രവീന്ദ്രൻ (250 കോടി ഡോളർ വീതം), എസ്. ഡി. ഷിബുലാൽ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ), ടി. എസ്. കല്യാണരാമൻ (100 കോടി) എന്നിവരാണു പട്ടികയിലുള്ള മറ്റു മലയാളികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP