Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202118Monday

ബസ് നിർത്തിയില്ല; യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചു

ബസ് നിർത്തിയില്ല; യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചു

സ്വന്തം ലേഖകൻ

വെളിയങ്കോട്: പറഞ്ഞ സ്റ്റോപ്പിൽ ബസ് നിർത്താത്തതിന്റെ പേരിൽ യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. പാലപ്പെട്ടി സ്വാമിപ്പടിയിൽ ഇന്നലെ 3ന് ആണ് സംഭവം. യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന ടൗൺ ടു കെഎസ്ആർടിസി ബസിന്റെ പിന്നിലെ ചില്ലാണ് ഇറങ്ങിയതിനുശേഷം യാത്രക്കാരൻ കല്ലുകൊണ്ട് തകർത്തത്.

പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയിൽ ഇറങ്ങാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ടൗൺ ടു ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. ബഹളം വെച്ചതോടെ പാലപ്പെട്ടി സ്വാമിപ്പടിയിൽ ഇറക്കി. ഇറങ്ങിയ ഉടനെ യാത്രക്കാരൻ റോഡരികിൽ കിടന്ന് കല്ല് എടുത്ത് ചില്ലിന് എറിയുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറഞ്ഞു. പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി. ഗുരുവായൂർ ഡിപ്പോയിലാണ് ബസാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP