Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2016 മുതൽ പിഎസ് സി നൽകിയത് 1,56,554 നിയമന ശുപാർശ; പിഎസ്‌സി ചെയർമാൻ

2016 മുതൽ പിഎസ് സി നൽകിയത് 1,56,554 നിയമന ശുപാർശ; പിഎസ്‌സി ചെയർമാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2016 മെയ്‌ മുതൽ 2021 ഫെബ്രുവരി 28 വരെ പിഎസ്‌സി നൽകിയത് 1,56,554 നിയമന ശുപാർശ ആണെന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ.

2016നു മുൻപ് കെഎസ്ആർടിസിയിലേക്ക് നാലായിരത്തോളം നിയമന ശുപാർശ നൽകിയിരുന്നു. അവരുടെ നിയമനം നടന്നത് 2016നു ശേഷമാണ്. അതു കൂടി ചേർത്താൽ ആകെ എണ്ണം 1,60,585 ആകുമെന്നും അദ്ദേഹം അറിയിച്ചു.

2016 മെയ്‌ മുതൽ നടത്തിയ നിയമനഃശുപാർശ സംബന്ധിച്ചു പിഎസ്‌സിയുടെ കൈവശം വ്യക്തമായ കണക്കുകൾ ഉണ്ട്. ഇതിനിടെ വിവരാവകാശ നിയമപ്രകാരം സ്പാർക്കിൽ നിന്നു ലഭിച്ചെന്ന രീതിയിൽ മറ്റൊരു കണക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഈ നിയമനക്കണക്ക് സ്പാർക്ക് വഴി ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടേതു മാത്രമാണ്. ഇതാണ് ആകെ നടന്ന നിയമനമെന്നു തെറ്റിദ്ധരിപ്പിക്കുകയാണു  ചിലർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP