Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202102Thursday

വടകരയിൽ നിന്നും ടെസ്ലയിലെത്തി കരിയറിന് തുടക്കം കുറിച്ച് നികിത; ഐഐടിയുടെ ടാഗുകളൊന്നുമില്ലാതെ കേരളത്തിലെ സാധാ എഞ്ചിനീയറിങ് കോളേജിൽ പഠിച്ച് ചെറുപ്രായത്തിൽ ഇലോൺ മസ്‌കിന്റെ സാമ്രാജ്യത്തിലെത്തിയ മലയാളി പെൺകുട്ടി അഭിമാനമാകുമ്പോൾ

വടകരയിൽ നിന്നും ടെസ്ലയിലെത്തി കരിയറിന് തുടക്കം കുറിച്ച് നികിത; ഐഐടിയുടെ ടാഗുകളൊന്നുമില്ലാതെ കേരളത്തിലെ സാധാ എഞ്ചിനീയറിങ് കോളേജിൽ പഠിച്ച് ചെറുപ്രായത്തിൽ ഇലോൺ മസ്‌കിന്റെ സാമ്രാജ്യത്തിലെത്തിയ മലയാളി പെൺകുട്ടി അഭിമാനമാകുമ്പോൾ

സ്വന്തം ലേഖകൻ

ലോകത്തിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് തുടക്കം കുറിച്ചവരാണ് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ വാഹനസംരംഭമായ ടെസ്ല. ബഹിരാകാശം വരെയെത്തിയ റോഡ്സ്റ്റർ കാറുകളുടെ മാതൃസ്ഥാപനമായ ടെസ്ലയെ കുറിച്ച് പുത്തൻ തലമുറയ്ക്ക് വലിയ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. അതുകൊണ്ട് പുത്തൻ തലമുറ എഞ്ചിനീയർമാരുടെ ഒരു സ്വപ്‌നമാണ് ടെസ്ലയിൽ ജോലി സമ്പാദിക്കുക എന്നത്. പലരും അതൊരു മോഹം മാത്രമായി ഉള്ളിൽ കൊണ്ടു നടക്കുമ്പോൾ ചെറുപ്രായത്തിൽ തന്നെ ടെസ്ല തന്റെ കരിയറിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു മിടുമിടുക്കി.

കോഴിക്കോട് വടകര സ്വദേശിയായ നികിത മല്യയാണ് ചെറുപ്രായത്തിൽ ടെസ് ലയിൽ തന്റെ ആദ്യ ജോലി സമ്പാദിച്ച് കരിയറിന് തുടക്കം കുറിച്ചത്. വടകര പത്മശ്രീയിൽ ഡോക്ടർ ദമ്പതിമാരായ സുബ്രഹ്മണ്യ മല്യയുടെയും ലതാ സുബ്രമണ്യയുടെയും മകളായ നികിത പത്താംക്ലാസ് വരെ വടകര റാണി പബ്ലിക് സ്‌കൂളിലും തുടർന്ന് ഹയർസെക്കൻഡറി തലത്തിൽ തൃശൂർ നിർമല മാതാ സെൻട്രൽ സ്‌കൂളിലുമാണ് പഠിച്ചത്. തുടർന്ന് മോഡൽ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് പഠനത്തിനായി നികിത ചേർന്നു. 2019ൽ ബിരുദം പൂർത്തീകരിച്ചു.എന്നാൽ അതിനും ഒരു വർഷം മുൻപ് തന്നെ സാങ്കേതിക മേഖലയിൽ തന്റേതായ അടയാളം നികിത നൽകിയിരുന്നു.

2018ൽ യുഎസിലെ ടെക്‌സസിൽ നടന്ന ഗ്രേസ് ഹോപ്പർ കോൺഫറൻസിൽ പങ്കെടുത്തതാണ് നികിതയുടെ കരിയറിൽ വഴിത്തിരിവായത്. സാങ്കേതിക രംഗത്തെ വനിതകൾക്കായുള്ള ലോകത്തെ ഏറ്റവും വലിയ കോൺഫറൻസാണ് ഗ്രേസ് ഹോപ്പർ. ഇന്ത്യയിൽ നിന്ന് ഈ കോൺഫറൻസിലേക്കു തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികളിൽ ഒരാൾ നികിതയായിരുന്നു. ഇതിന്റെ ഭാഗമായി സ്‌കോളർഷിപ്പും ലഭിച്ചു. വീട്ടിൽ നിന്നു യുഎസിലെ യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്രാച്ചെലവു മുതൽ മറ്റനേകം ചെലവുകളും സ്‌റ്റൈപ്പൻഡും ഈ സ്‌കോളർഷിപ്പിന്റെ ഭാഗമായി ലഭിച്ചു.

ഈ കോൺഫറൻസ് വലിയ എക്‌സ്‌പോഷറാണു നികിതയ്ക്കു നൽകിയത്. ട്വിറ്റർ സിഇഒ ജാക്ക് ഡോർസി, ഫേസ്‌ബുക് സ്ഥാപകൻ മാർക് സൂക്കർബർഗിന്റെ ഭാര്യ പ്രിസില ചാൻ എന്നിവരെ അടുത്തു കണ്ട് പരിചയപ്പെടാനും ഇതിലൂടെ സാധിച്ചു. ഇതിനിടെ ഹാർവഡ് സർവകലാശാലയുടെ കോൺഫറൻസിലും പങ്കെടുത്തു. ഹാർവഡ് പ്രോജക്ട് ഫോർ ഏഷ്യൻ ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് എന്നായിരുന്നു ഇതിന്റെ പേര്.

അമേരിക്കയിലെ മുൻനിര സർവകലാശാലകളുടെ കൂട്ടായ്മയായ 'ഐവി ലീഗിലെ' കൊളംബിയ സർവ്വകലാശാലയുടെ എൻജിനീയറിങ് സ്‌കൂൾ, കൊളംബിയ ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിലായാണ് നികിത മാസ്റ്റേഴ്‌സ് പഠനം പൂർത്തീകരിച്ചത്.

പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ് കണ്ടെത്താനായി നികിത ഒരുപാട് ബുദ്ധിമുട്ടി. കോവിഡ് ഇതിനിടെ പിടിമുറുക്കിയതാണ് കാരണമായത്. ഗൂഗിൾ ഉൾപ്പെടെ 150 ൽ ഏറെ സ്ഥാപനങ്ങളിലേക്ക് ഇന്റേൺഷിപ്പിനായി അപേക്ഷകൾ അയച്ചു. ഗൂഗിളിൽ ഇന്റർവ്യൂ ഘട്ടം വരെയെത്തിയെങ്കിലും ഇന്റർവ്യൂ വിജയിച്ചില്ല. ഒടുവിൽ വിധി പോലെ ടെസ്ലയിൽ നിന്നും വിളി വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP