Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

സീറ്റ് കിട്ടിയില്ല; അഞ്ച് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേർന്നു

സീറ്റ് കിട്ടിയില്ല; അഞ്ച് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേർന്നു

സ്വന്തം ലേഖകൻ

കൊൽക്കത്ത: മത്സരിക്കാൻ സീറ്റ് കിട്ടാത്തതിനെ തുടർന്ന് അഞ്ച് സിറ്റിങ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. സിംഗൂർ എംഎൽഎ രബീന്ദ്രനാഥ് ഭട്ടാചാര്യ, സോനാലി ഗഹ, ദീപേന്ദു ബിശ്വാസ്, ജത്തു ലാഹിരി, ശീതൾ സർദാർ എന്നിവരാണു പാർട്ടി വിട്ടത്.

തൃണമൂൽ സ്ഥാനാർത്ഥിപ്പട്ടികയിലുണ്ടായിരുന്ന സരള മുർമുവും (ഹബീബ്പുർ) ബിജെപിയിലെത്തി. ആദ്യ പട്ടികയിലുണ്ടായിരുന്ന സരള മുർമുവിനെ ആരോഗ്യ കാരണങ്ങളാൽ മാറ്റിയെന്ന് തൃണമൂൽ കോൺഗ്രസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ, സ്ഥാനാർത്ഥി പാർട്ടി വിടുമെന്നു കണ്ടാണു മാറ്റമെന്ന് ഇപ്പോൾ വ്യക്തമായി. ഇവർക്കു മാൽഡയിൽ മത്സരിക്കാനായിരുന്നു താൽപര്യമെങ്കിലും സീറ്റ് കിട്ടിയത് ഹബീബ്പുരിലാണ്. ഇതോടെയാണ് ഇവർ ബിജെപിയിലേക്ക് ചേക്കേറിയത്.

തൃണമൂൽ വിട്ടവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും നന്ദിഗ്രാമിൽ മമത ബാനർജിയുടെ എതിർ സ്ഥാനാർത്ഥി സുവേന്ദു അധികാരിയും മറ്റും ചേർന്നു സ്വീകരിച്ചു. ഇവർ പാർട്ടി വിടുമെന്നു സംശയമുള്ളതിനാലാണു സ്ഥാനാർത്ഥിയാക്കാഞ്ഞതെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്. മൂന്നാം തവണയും അധികാരം നേടാനുള്ള തൃണമൂലിന്റെയും മമതയുടെയും ശ്രമങ്ങൾക്കു വലിയ തിരിച്ചടിയായാണ് സീറ്റ് കിട്ടാത്ത നേതാക്കളുടെ കൂടുമാറ്റം തുടരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP