Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഇന്ന് കൂടി അവസരം; അനുബന്ധ വോട്ടർപട്ടിക 20ന്

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഇന്ന് കൂടി അവസരം; അനുബന്ധ വോട്ടർപട്ടിക 20ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഇന്നു കൂടി അവസരം. 12 വരെ പേരു ചേർക്കാമെന്ന അറിയിപ്പ് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പേരു ചേർക്കാനുള്ളവർ ഇന്നു തന്നെ ഓൺലൈനായി അപേക്ഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു.

ഇന്നുവരെ അപേക്ഷിക്കുന്നവരെ ഉൾപ്പെടുത്തി അനുബന്ധ പട്ടിക 20 ന് പ്രസിദ്ധീകരിക്കും. നാളെ മുതൽ വീണ്ടും അപേക്ഷ നൽകാമെങ്കിലും ഇവർക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയില്ല.

നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസത്തിനു 10 നാൾ മുൻപു വരെ അപേക്ഷിക്കുന്നവർക്കാണു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയുകയെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ മുൻപ് അറിയിച്ചിരുന്നത്. അങ്ങനെയെങ്കിൽ ഈ മാസം 12 വരെ അപേക്ഷിക്കാമായിരുന്നു. എന്നാൽ, പത്രിക സ്വീകരിക്കുന്ന അവസാന ദിവസത്തിനു 10 നാൾ മുൻപ് എന്നതാണു ശരിയെന്ന് മീണ ഇന്നലെ വ്യക്തമാക്കി.

ഓൺലൈൻ മാത്രം
2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികയുന്ന ആർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കാം. ഇതിനു www.voterportal.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. വോട്ടർ ഹെൽപ്ലൈൻ മൊബൈൽ ആപ് വഴിയും പേരു ചേർക്കാം. ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വയമോ അപേക്ഷിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP