Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

വീടു നിർമ്മിക്കാൻ വായ്പയെടുത്ത് ദുരിതത്തിലായ ആൾക്ക് ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം; ഒരു കോടി രൂപയുടെ ഭാഗ്യം ലഭിച്ചത മാള സ്വദേശിയായ അബ്ദുൽ ഖാദറിന്

വീടു നിർമ്മിക്കാൻ വായ്പയെടുത്ത് ദുരിതത്തിലായ ആൾക്ക് ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം; ഒരു കോടി രൂപയുടെ ഭാഗ്യം ലഭിച്ചത മാള സ്വദേശിയായ അബ്ദുൽ ഖാദറിന്

സ്വന്തം ലേഖകൻ

മാള: ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനംലഭിച്ചത് വീടു നിർമ്മിക്കാൻ വായ്പയെടുത്ത് ദുരിതത്തിലായ വൃദ്ധന്. വീട് നിർമ്മിക്കാനായി എടുത്ത കടം പെരുകി ബുദ്ധിമുട്ടിലായ സമയത്തണ് മാള പള്ളിപ്പുറം ആനന്ദനാഥ് വീട്ടിലെ അബ്ദുൽ ഖാദറിനെ (65) ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്.

ഏഴിനു നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനങ്ങളിലൊന്നാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. 'വീടുനിർമ്മാ ണത്തിന് എടുത്ത കടങ്ങൾ തീർക്കണം. സന്തോഷകരമായ ജീവിതം നയിക്കണം'...ഇതാണ് അബ്ദുൽ ഖാദറിന്റെ സ്വപ്നം.

വില 50 പൈസ ആയിരുന്ന കാലം മുതൽ ലോട്ടറി എടുക്കുന്ന ശീലമുണ്ടെങ്കിലും ചെറിയ സമ്മാനങ്ങളേ അടിച്ചിട്ടുള്ളൂ. ലോട്ടറി എടുക്കുന്നതിനായി ലക്ഷങ്ങൾ ചെലവാക്കിയിട്ടുമുണ്ട്. മാള ജുമാ പള്ളിക്കു സമീപം സലൂൺ നടത്തുകയാണ് ഇദ്ദേഹം. ലോട്ടറി ഗ്രാമീൺ ബാങ്കിന്റെ മാള ശാഖയിൽ നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP