Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാർക്കിഹോളിക്കെതിരെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട സാമൂഹിക പ്രവർത്തകൻ പരാതി പിൻവലിച്ചേക്കും; ഈ ആവശ്യം ഉൾപ്പെട്ട കത്ത് ഉടൻ പൊലീസിന് കൈമാറും: കേസിൽ നിന്നു പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കാതെ ദിനേഷ് കല്ലഹള്ളി

ജാർക്കിഹോളിക്കെതിരെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട സാമൂഹിക പ്രവർത്തകൻ പരാതി പിൻവലിച്ചേക്കും; ഈ ആവശ്യം ഉൾപ്പെട്ട കത്ത് ഉടൻ പൊലീസിന് കൈമാറും: കേസിൽ നിന്നു പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കാതെ ദിനേഷ് കല്ലഹള്ളി

സ്വന്തം ലേഖകൻ

ബെംഗളൂരു: അശ്ലീല വിഡിയോ ദൃശ്യങ്ങളുടെ പേരിൽ രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി പരാതി പിൻവലിച്ചേക്കും. ഈ ആവശ്യം ഉൾപ്പെട്ട കത്ത് പൊലീസിനു കൈമാറുമെന്നാണു സൂചന. മറ്റു മന്ത്രിമാരുടെ കൂടി അശ്ലീല വിഡിയോകൾ കൈവശമുണ്ടെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും ആരോപിച്ചിരുന്ന ദിനേഷ്, കേസിൽ നിന്നു പിന്മാറുന്നതിന്റെ കാരണം വ്യക്തമല്ല.

കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് ദിനേഷ് കഴിഞ്ഞ 2ന് മന്ത്രിയുടേതെന്ന് ആരോപണമുള്ള വിഡിയോ പൊലീസിനു കൈമാറിയത്. തുടർന്ന് തൊട്ടടുത്ത ദിവസം രമേഷ് ജാർക്കിഹോളി മന്ത്രിസ്ഥാനം രാജിവച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP