Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ചമഞ്ഞു മോഷണം; മുൻ പൊലീസുകാരൻ അറസ്റ്റിൽ

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ചമഞ്ഞു മോഷണം; മുൻ പൊലീസുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പാലാ: ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ചമഞ്ഞു മോഷണം നടത്തിയ മുൻ പൊലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കടത്തുംകടവത്തേട്ട് ആനന്ദവിലാസം പ്രസാദാണ് (49) പിടിയിലായത്. ഒരാഴ്ചയായി പാലായിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ കബളിപ്പിച്ച് താമസിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ടൂറിസ്റ്റ് ഹോമിൽ പരിചയപ്പെട്ട കാവനാൽ കുഞ്ഞുമോന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്.

ഫോൺ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പ്രസാദിനെ പിടികൂടാനെത്തിയ പൊലീസിനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആണെന്നാണു പറഞ്ഞത്. സല്യൂട്ട് നൽകാത്തതിനു വിരട്ടുകയും ചെയ്തു. കെഎപിയിൽ പൊലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെത്തുടർന്ന് സർവീസിൽ നിന്നു പിരിച്ചുവിട്ടതാണെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്‌പി പ്രഫുല്ലചന്ദ്രൻ, എസ്എച്ച്ഒ സുനിൽ തോമസ്, എസ്‌ഐ കെ.എസ്.ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP