Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മൂന്നരയും ഒമ്പതു മാസവും പ്രായമുള്ള മക്കളുമായി അമ്മ പുഴയിലേക്ക് ചാടി; പിന്നാലെ പുഴയിലേക്ക് ചാടിയ നാട്ടുകാർ അമ്മയേയും മക്കളേയും രക്ഷപ്പെടുത്തി: മൂത്തകുട്ടിയുടെ നില ഗുരുതരം

മൂന്നരയും ഒമ്പതു മാസവും പ്രായമുള്ള മക്കളുമായി അമ്മ പുഴയിലേക്ക് ചാടി; പിന്നാലെ പുഴയിലേക്ക് ചാടിയ നാട്ടുകാർ അമ്മയേയും മക്കളേയും രക്ഷപ്പെടുത്തി: മൂത്തകുട്ടിയുടെ നില ഗുരുതരം

സ്വന്തം ലേഖകൻ

വടകര: കൈക്കുഞ്ഞുങ്ങളുമായി യുവതി പുഴയിൽചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തക്കസമയത്ത് എത്തിയ നാട്ടുകാർ അമ്മയെയും മക്കളെയും രക്ഷപ്പെടുത്തി. കുറ്റ്യാടി പുഴയിൽ ചാനിയംകടവ് പാലത്തിൽ ഇന്നലെ വൈകിട്ട് 3.45ന് ആണ് സംഭവം. ഓട്ടോ പിടിച്ചെത്തിയ യുവതി മൂന്നരയും 9 മാസവും പ്രായമുള്ള മക്കളെയുമെടുത്ത് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ പിന്നാലെ പുഴയിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തുകയായിരുന്നു.

യുവതിയെയും ഇളയ കുട്ടിയെയും ആദ്യവും മൂത്ത കുട്ടിയെ പിന്നാലെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അമ്മയും ഇളയ കുട്ടിയും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂത്ത മകന്റെ നില ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. തക്ക സമയത്ത് ഇടപെട്ട നാട്ടുകാരാണ് യുവതിയെയും കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തിയത്.

യുവതി കുട്ടികളെയും എടുത്തു ചാടുന്നത് കണ്ട ഉടൻ തന്നെ നാട്ടുകാരും പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ആദ്യം യുവതിയെയും ഇളയ കുട്ടിയെയും തോണിയിൽ കരയ്ക്ക് എത്തിച്ചു. പിന്നാലെ മറ്റേ കുട്ടിയെയും രക്ഷപ്പെടുത്തി. അപ്പോഴേക്കും പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.

യുവതി രണ്ടു കുട്ടികളെയും കൂട്ടി ഓട്ടോറിക്ഷയിൽ പാലത്തിന് സമീപം വന്നിറങ്ങുന്നത് നാട്ടുകാർ കണ്ടിരുന്നു. ചാടുന്നത് ആദ്യം കണ്ടത് സമീപത്തെ നൂർ മസ്ജിദിൽ ഉള്ളവരായിരുന്നു. നമസ്‌കാരത്തിന് മകൻ അബ്ദുൽ ഹക്കീമിനൊപ്പം എത്തിയ ചാനിയംകടവ് ചാത്തൻ മണ്ണിൽ അബ്ദുറഹ്മാൻ ആണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്.

പിന്നാലെ മകനും ചാടി. അതിനിടെ പേരാമ്പ്ര വടകര റൂട്ടിൽ ഓടുന്ന ഐശ്വര്യ ബസ് പാലത്തിൽ എത്തിയിരുന്നു. ബസ് നിർത്തി ഡ്രൈവറും പുഴയിലേക്ക് ചാടി. ഇളയ കുട്ടിയെ യുവതിക്കൊപ്പവും ഒഴുക്കിൽപ്പെട്ട മൂത്ത കുട്ടിയെ പിന്നീടും രക്ഷപ്പെടുത്തി. കരയിലുള്ള തോണികൾ പുഴയിൽ എത്തിയിരുന്നു.

കുന്നത്ത് രാജൻ, നരിക്കുന്നുമ്മൽ രവീന്ദ്രൻ, ചാത്തൻ മണ്ണിൽ ഷമീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇതിനിടെ ശ്വാസം മുട്ടൽ മൂലം അവശനിലയിലായ അബ്ദുറഹ്മാനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP