Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തി; പണം നൽകാനയി കാറിന്റെ ഗ്ലാസ് താഴത്തിയപ്പോൾ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് ബൈക്കിലെത്തിയ യുവാക്കൾ: പിടിവലിക്കിടെ ബൈക്കിലെത്തിയ സംഘം കവർന്നെടുത്തത് രണ്ട് പവന്റെ മാല

പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തി; പണം നൽകാനയി കാറിന്റെ ഗ്ലാസ് താഴത്തിയപ്പോൾ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് ബൈക്കിലെത്തിയ യുവാക്കൾ: പിടിവലിക്കിടെ ബൈക്കിലെത്തിയ സംഘം കവർന്നെടുത്തത് രണ്ട് പവന്റെ മാല

സ്വന്തം ലേഖകൻ

പട്ടിക്കാട്: പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തിയ യുവാക്കൾ കാറുകാരനായ യുവാവിന്റെ രണ്ടു പവന്റെ മാല കവർന്നെടുത്തു. പണം നൽകാനായി കാറിന്റെ ഗ്ലാസ് താഴ്‌ത്തിയപ്പോൾ യുവാവിന്റെ കഴുത്തിൽ കത്തിവെച്ച ബൈക്കുകാർ മാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. ദേശീയപാതയോരത്ത് ബിഎസ്എൻഎൽ ഓഫിസിനു മുന്നിൽ കാർ നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന എറണാകുളം സ്വദേശി ജോജി (30)യുടെ മാലയാണു ബൈക്കിലെത്തിയ സംഘം കവർന്നത്.

ഇന്നലെ പുലർച്ചെ ഒന്നിനാണു സംഭവം. കോയമ്പത്തൂരിൽ നിന്നു എറണാകുളത്തേക്കു യാത്ര ചെയ്യുന്നതിനിടെ ക്ഷീണം തോന്നി ദേശീയപാതയുടെ അരികിൽ കാർ നിർത്തി ഉറങ്ങുകയായിരുന്നു ജോജി. ഇതിനിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കാറിന്റെ വാതിലിൽ തട്ടുകയും ഗ്ലാസ് താഴ്‌ത്തിയപ്പോൾ പെട്രോൾ അടിക്കാൻ പണം തരാമോ എന്നു ചോദിക്കുകയുമായിരുന്നു. പഴ്‌സിൽ നിന്ന് പണം നൽകിയ ഉടൻ ഒരാൾ കഴുത്തിൽ കത്തി വച്ച് മുഴുവൻ പണവും തരാൻ ആവശ്യപ്പെട്ടു.

ജോജി കത്തി ഒടിച്ചു കളഞ്ഞെങ്കിലും അക്രമികളിലൊരാൾ മറ്റൊരു കത്തിയെടുത്ത് കഴുത്തിൽ കുത്തി. ഒഴിഞ്ഞു മാറിയെങ്കിലും ജോജിക്ക് ചെറിയ പരുക്കു പറ്റി. വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഒരാൾ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു. ഈ സമയം രണ്ടാമൻ താക്കോൽ പിടിച്ചുവലിച്ചു. ഇതോടെ കാർ ഓഫായി. തുടർന്നുള്ള പിടിവലിക്കിടെയാണു മാല നഷ്ടപ്പെട്ടത്. മറ്റു വാഹനങ്ങൾ വരുന്നതു കണ്ട ഇരുവരും എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP