Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുടുംബകലഹത്തെത്തുടർന്ന് യുവതി വെട്ടേറ്റു മരിച്ച സംഭവം; ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങി; ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിച്ചിരുന്ന സരിതയുടെ കഴുത്തറുത്ത് സുരേഷ്

കുടുംബകലഹത്തെത്തുടർന്ന് യുവതി വെട്ടേറ്റു മരിച്ച സംഭവം; ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങി; ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിച്ചിരുന്ന സരിതയുടെ കഴുത്തറുത്ത് സുരേഷ്

സ്വന്തം ലേഖകൻ

മറയൂർ: മറയൂരിൽ കുടുംബകലഹത്തെത്തുടർന്ന് യുവതി ഭർത്താവിന്റെ വെട്ടേറ്റു മരിച്ചു. മറയൂർ പത്തടിപ്പാലം സ്വദേശിനി സരിത(27)യാണ് ഭർത്താവ് സുരേഷിന്റെ വെട്ടേറ്റു മരിച്ചത്. സംഭവശേഷം സുരേഷ് ഓടി രക്ഷപ്പെട്ട സുരേഷിനായി പൊലീസ അന്വേഷണം തുടങങി. ഭർത്താവുമായി പിണങ്ങി കുറച്ചു മാസങ്ങളായി സ്വന്തം വീട്ടിലാണ് സരിത താമസിച്ചിരുന്നത്.

സരിത താമസിക്കുന്ന വീട്ടിൽ സുരേഷ് മദ്യപിച്ചെത്തിയതിനു പിന്നാലെ വാക്കുതർക്കമുണ്ടായി. കഴുത്തിനാണ് വെട്ടേറ്റതെന്നു പൊലീസ് പറഞ്ഞു. സുരേഷിനായി അന്വേഷണം ആരംഭിച്ചു. മറയൂർ നീതി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയാണ് സരിത. പിതാവ്: മുരുകൻ, മാതാവ്: ലക്ഷ്മി മകൻ: അഭിലാഷ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP