Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ത്രീ സ്റ്റാർ നിലവാരം നേടുന്ന ആർക്കും എഫ്എൽ3 ലൈസൻസ് നൽകും; സംസ്ഥാനത്ത് ബാറുകളുടെ എണ്ണം അതിവേഗം ആയിരം കടക്കാൻ സാധ്യത; മദ്യവർജന നയക്കാലത്തെ യാഥാർത്ഥ്യം ഇങ്ങനെ

ത്രീ സ്റ്റാർ നിലവാരം നേടുന്ന ആർക്കും എഫ്എൽ3 ലൈസൻസ് നൽകും; സംസ്ഥാനത്ത് ബാറുകളുടെ എണ്ണം അതിവേഗം ആയിരം കടക്കാൻ സാധ്യത; മദ്യവർജന നയക്കാലത്തെ യാഥാർത്ഥ്യം ഇങ്ങനെ

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളത്തിൽ ബാറുകളുടെ എണ്ണം ആയിരത്തോടടുക്കും എന്ന് ഉറപ്പായി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 30 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇടത് സർക്കാർ വന്നതോടെ കഥ മാറി.

മദ്യവർജനമാണു നയമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടക്കുന്നത് ബാർ അനുവദിക്കലാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടുകയോ ബീയർ പാർലറുകളാക്കി മാറ്റുകയോ ചെയ്ത ഭൂരിഭാഗം ബാറുകൾക്കും ബാർ ലൈസൻസ് (എഫ്എൽ3) തിരികെ നൽകിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷം മാത്രം 17 പുതിയ ബാറുകൾക്കും 9 ക്ലബുകൾക്കും (എഫ്എൽ4എ) ലൈസൻസ് നൽകി. ഇതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 624 ആയി. ഇനിയും അതിവേഗം ബാറുകൾ അനുവദിക്കും.

319 ബീയർ വൈൻ പാർലറുകൾ കൂടി നിലവാരം 3 സ്റ്റാറിലേക്ക് ഉയർത്തുന്ന മുറയ്ക്ക് ബാറുകളാക്കി മാറ്റാനാണു സർക്കാർ തീരുമാനം. ഇതിനു പുറമേ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നൂറോളം പുതിയ ബാറുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകൾക്കും പൂട്ടു വീണത്. പഞ്ചനക്ഷത്ര പദവിയെങ്കിലുമുള്ള ഹോട്ടലുകൾക്കു മാത്രം ബാർ ലൈസൻസ് എന്നതായിരുന്നു അന്നത്തെ നയം. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 30 ആയി കുറഞ്ഞു. 815 ബാറുകൾ ബീയർവൈൻ പാർലറുകളായി മാറുകയും ചെയ്തു. വി എം സുധീരനും ഉമ്മൻ ചാണ്ടിയും തമ്മിലെ ഭിന്നതയായിരുന്നു ഈ സാഹചര്യം ഉണ്ടാക്കിയത്. അടിസ്ഥാന സൗകര്യമില്ലാത്ത ബാറുകൾ പൂട്ടണമെന്ന തർക്കമാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ മദ്യനയം വീണ്ടും മാറ്റി. 3 സ്റ്റാർ പദവിയെങ്കിലുമുള്ള ഹോട്ടലുകൾക്കെല്ലാം ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ചു. പൂട്ടുകയോ, ബീയർ വൈൻ പാർലറുകളാക്കി മാറ്റുകയോ ചെയ്തവ 3 സ്റ്റാർ പദവി നേടുന്ന മുറയ്ക്ക് എഫ്എൽ3 ലൈസൻസ് അനുവദിക്കാൻ ജില്ലാതലത്തിൽ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർക്കു തന്നെ അധികാരവും നൽകി. അതോടെയാണു ബാറുകളുടെ എണ്ണം 30ൽ നിന്ന് 624ലേക്ക് ഉയർന്നത്.

ബാർ ലൈസൻസുകൾ പുതുക്കി നൽകുന്ന നടപടി ഇപ്പോഴും നടക്കുന്നുണ്ട്. രണ്ടാഴ്ച മുൻപു ചേർന്ന മന്ത്രിസഭായോഗവും മദ്യനയത്തിൽ മാറ്റം വരുത്തേണ്ടെന്നു തീരുമാനിച്ചിരുന്നു. 3 സ്റ്റാർ നിലവാരം നേടുന്ന ആർക്കും എഫ്എൽ3 ലൈസൻസ് നൽകും. സർക്കാർ തലത്തിലോ എക്‌സൈസ് കമ്മിഷണറുമായോ ചർച്ച ചെയ്യാതെ ഡപ്യൂട്ടി കമ്മിഷണർക്കു തന്നെ തീരുമാനമെടുക്കാം. ഇതാണ് ബാറുകളുടെ എണ്ണം അതിവേഗം ഉയരാനുള്ള സാഹചര്യം ഒരുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP