Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എം.മാണി സ്വന്തം പ്രത്യയശാസ്ത്രം രൂപവത്കരിച്ച രാഷ്ട്രീയ നേതാവ്; അദ്ദേഹം ഒരു പാഠശാലയായിരുന്നെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ; പാലായിൽ നടന്ന കെ.എം.മാണിയുടെ പ്രതിമ അനാഛാദന ചടങ്ങിൽ പങ്കെടുത്തത് അനേകർ

കെ.എം.മാണി സ്വന്തം പ്രത്യയശാസ്ത്രം രൂപവത്കരിച്ച രാഷ്ട്രീയ നേതാവ്; അദ്ദേഹം ഒരു പാഠശാലയായിരുന്നെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ; പാലായിൽ നടന്ന കെ.എം.മാണിയുടെ പ്രതിമ അനാഛാദന ചടങ്ങിൽ പങ്കെടുത്തത് അനേകർ

സ്വന്തം ലേഖകൻ

പാലാ: കെ.എം.മാണി സ്വന്തം പ്രത്യയശാസ്ത്രം രൂപവത്കരിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെയും കെ.എം.മാണി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കെ.എം.മാണിയുടെ പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു സ്പീക്കർ. രാഷ്ട്രീയ പ്രത്യശാസ്ത്രം മറന്ന് പാലായിൽ നടന്ന കെ.എം മാണി പ്രതിമ അനാച്ഛാദന ചടങ്ങിൽ അനേകർ പങ്കെടുത്തു.

മാണി ഒരു പാഠശാലയായിരുന്നു അദ്ദേഹത്തിന് ഒരു ദർശനമുണ്ടായിരുന്നു. അതായിരുന്നു കെ.എം.മാണിയെ സവിശേഷ വ്യക്തിയാക്കിയത്. വിനയമായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക മൂല്യം. രാഷ്ട്രീയ ജീവിതത്തിൽ കെ.എം.മാണി സഹിഷ്ണുത പാലിച്ചു. അധികാരം ജനങ്ങൾക്കുവേണ്ടിയും ജനങ്ങളോടൊപ്പവും നിന്ന് പ്രയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ.എം.മാണിയും വി എസ്.അച്യുതാനന്ദനുമൊക്കെയുള്ള സഭയിൽ സ്പീക്കർ ആയപ്പോൾ ആശങ്കപ്പെടാതിരുന്നത് അവരുടെ വ്യക്തി വൈശിഷ്ട്യത്തെക്കുറിച്ച് ഉത്തമബോധ്യം ഉള്ളതു കൊണ്ടായിരുന്നെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ഈശ്വര ദർശനത്തോടെ ചുമതലകൾ നിർവഹിച്ചതു കൊണ്ടാണ് കെ.എം.മാണി ജനങ്ങളുടെ മനസ്സിൽ ഇടം നേടിയതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. പുലഭ്യം പറയുന്നവരോട് അതേ മാതൃകയിൽ മറുപടി പറയുന്നതല്ല കെ.എം.മാണി പകർന്ന രാഷ്ട്രീയ മൂല്യമെന്ന് ചടങ്ങിൽ പ്രസംഗിച്ച ജോസ് കെ.മാണി പറഞ്ഞു. കെ.എം.മാണിയുടെ രാഷട്രീയത്തിൽ എന്നും ഉയർത്തിപ്പിടിച്ച മൂല്യങ്ങളുണ്ടായിരുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു.

കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ, നിഷ ജോസ് കെ.മാണി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര, പ്രഫ.വി.ജെ.പാപ്പു, വി.എൻ.വാസവൻ, സി.പി.ചന്ദ്രൻ നായർ, പി.ജി.അനിൽകുമാർ, ജോസ് ടോം, ബിജു കുന്നേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP