Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെയിൽപാളം മുറിച്ചുകടക്കവേ വയോധികനും മകന്റെ ഭാര്യയും തീവണ്ടി എൻജിൻ തട്ടി മരിച്ചു; അപകടമുണ്ടായത് രാവിലെ പുതുക്കൈയിലെ ബന്ധുവീട്ടിലേക്ക് പോകവെ

റെയിൽപാളം മുറിച്ചുകടക്കവേ വയോധികനും മകന്റെ ഭാര്യയും തീവണ്ടി എൻജിൻ തട്ടി മരിച്ചു; അപകടമുണ്ടായത് രാവിലെ പുതുക്കൈയിലെ ബന്ധുവീട്ടിലേക്ക് പോകവെ

സ്വന്തം ലേഖകൻ

നീലേശ്വരം: റെയിൽപാളം മുറിച്ചുകടക്കവേ വയോധികനും മകന്റെ ഭാര്യയും തീവണ്ടി എൻജിൻ തട്ടി മരിച്ചു. നീലേശ്വരം കൊഴുന്തിലിൽ ആണ് സംഭവം. നീലേശ്വരം കിഴക്കൻകൊഴുവലിലെ വലിയവീട്ടിൽ 'പ്രസാദം' ഹൗസിലെ കെ. ചന്ദ്രൻ മാരാർ (70) മകൻ ക്ഷേത്രവാദ്യകാലാകാരൻ വി.വി. പ്രസാദിന്റെ ഭാര്യ പിലിക്കോട്ടെ കെ.വി. അഞ്ജലി (28) എന്നിവരാണ് മരിച്ചത്.

ഇരുവരും രാവിലെ 11-ന് പുതുക്കൈയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. നീലേശ്വരത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന തീവണ്ടി എൻജിനാണ് തട്ടിയത്. എൻജിൻ കടന്നുവരുന്നത് കാണാതെ പാളത്തിലേക്ക് കയറിയതാണ് അപകടത്തിനിടയാക്കിയത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹപരിശേധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ക്ഷേത്രവാദ്യകലാകാരനാണ് മരിച്ച ചന്ദ്രൻ മാരാർ. ഭാര്യ: വി.വി. പത്മിനി. മറ്റു മക്കൾ: പ്രിയ, പ്രീത. മറ്റു മരുമക്കൾ: സേതുമാധവൻ (മാവിലച്ചേരി), രാജേഷ് (ചിറക്കൽ). വാദ്യകലാകാരൻ പരേതനായ പിലിക്കോട് വി.വി. തമ്പാൻ മാരാരുടെയും ജില്ലാ ആശുപത്രി ജീവനക്കാരി കെ.വി. രാധാമണിയുടേയും മകളാണ് മരിച്ച അഞ്ജലി. സഹോദരങ്ങൾ: അഞ്ജന (ജെ.പി.എച്ച്.എൻ., പലിയേറ്റീവ് വിഭാഗം, പടന്നക്കാട്), വിശ്വനാഥൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP