Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

കോഴിക്കോട് ഒരു കുടുംബത്തിലെ നാലു പേർക്ക് പൊള്ളലേറ്റു; നാലുപേരുടെയും നില അതീവ ഗുരുതരം: തീപിടുത്തമുണ്ടായത് പുലർച്ചെ രണ്ടരയോടെ

കോഴിക്കോട് ഒരു കുടുംബത്തിലെ നാലു പേർക്ക് പൊള്ളലേറ്റു; നാലുപേരുടെയും നില അതീവ ഗുരുതരം: തീപിടുത്തമുണ്ടായത് പുലർച്ചെ രണ്ടരയോടെ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ നാലു പേർക്ക് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. നാദാപുരം ചെക്യാട് കായലോട്ടാണ് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്.

പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് തീയുയർന്നതു കണ്ട നാട്ടുകാർ ഇവരെ തീയിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. വീടിന്റെ ഒരു മുറി പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP