Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം; നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് ആരോപണം

ഒറ്റദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം; നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം. ഭരണസൗകര്യാർഥം എന്ന പേരിലാണ് എല്ലാവരെയും മാറ്റിയിരിക്കുന്നത്. നാല് ഉത്തരവുകളിലായാണ് ഇത്രയും പേരെ സ്ഥലംമാറ്റി പഞ്ചായത്ത് അഡീഷനൽ ഡയറക്ടറുടെ ഉത്തരവ്. പൊതു സ്ഥലംമാറ്റത്തിനായി അപേക്ഷകൾ ക്ഷണിച്ചു നടപടികൾ നടക്കുന്നതിനിടെയുള്ള നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ആരോപണമുണ്ട്.

ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലെ സെക്രട്ടറിയും സ്ഥലം മാറ്റിയവരിൽ ഉൾപ്പെടുന്നു. ഈ പഞ്ചായത്തിലെ വോട്ടറോ താമസക്കാരനോ അല്ലാത്ത ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബിനെ പഞ്ചായത്തുതല ആസൂത്രണ സമിതി ഉപാധ്യക്ഷനായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് നടപടി. ഉപാധ്യക്ഷനെ തിരഞ്ഞെടുത്ത നടപടിയിൽ സിപിഎമ്മും കോൺഗ്രസും പ്രതിഷേധം അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP