Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഷണ മുതൽ വിൽക്കാനാവാതെ വന്നപ്പോൾ ജയിലിൽ എത്തിച്ച് മുങ്ങി; തൊണ്ടി മുതലുമായി കള്ളനെ തേടി പൊലീസ്: മോഷണ മുതൽ ജയിലിൽ ഉപേക്ഷിച്ച് മുങ്ങിയത് ഒരു മാസം മുൻപ് പുറത്തിറങ്ങിയ പ്രതി

മോഷണ മുതൽ വിൽക്കാനാവാതെ വന്നപ്പോൾ ജയിലിൽ എത്തിച്ച് മുങ്ങി; തൊണ്ടി മുതലുമായി കള്ളനെ തേടി പൊലീസ്: മോഷണ മുതൽ ജയിലിൽ ഉപേക്ഷിച്ച് മുങ്ങിയത് ഒരു മാസം മുൻപ് പുറത്തിറങ്ങിയ പ്രതി

സ്വന്തം ലേഖകൻ

കണ്ണൂർ: മോഷണ മുതൽ വിൽക്കാനാവാതെ വന്നപ്പോൾ തൊണ്ടിമുതൽ ജയിലിൽ എത്തിച്ച ശേഷം കള്ളൻ മുങ്ങി. ഒരു മാസം മുൻപ് ജയിൽ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ സന്തോഷ് എന്നയാളാണ് മോഷണ മുതൽ അതിവിദഗ്ദമായി ജയിലിൽ എത്തിച്ച ശേഷം മുങ്ങിക്കളഞ്ഞത്. ഇപ്പോൾ തൊണ്ടി മുതലുമായി പൊലീസുകാർ കള്ളനെ തേടി നാടു മുഴുവൻ പരക്കം പായുകയാണ്.

മലയോര മേഖലയിൽ കാർഷിക ഉൽപന്നങ്ങൾ മാത്രം മോഷ്ടിച്ച് പേരെടുത്ത മോഷ്ടാവ് സന്തോഷ് ആണ് മോഷ്ടിച്ച അലങ്കാര ചെടികൾ വിറ്റുപോകാതെ വന്നപ്പോൾ ജയിലിൽ ഉപേക്ഷിച്ചത്. ജയിലിൽ നടാനുള്ള ചെടികളെന്നു പറഞ്ഞതോടെ കവാടത്തിലെ ജീവനക്കാർ വിശ്വസിച്ച് അകത്തേക്ക് കടത്തിവിടുകയായിരുന്നു. കഴിഞ്ഞ 18ന് ആണ് സെൻട്രൽ ജയിലിലേക്ക് ഗുഡ്‌സ് ഓട്ടോയുമായി വന്നത്. കവാടത്തിലെ ജീവനക്കാരോട് ജയിലിലേക്കുള്ള ചെടികളാണെന്നു പറഞ്ഞു. വിപുലമായ കൃഷി നടക്കുന്ന ജയിൽ ആയതിനാൽ ജീവനക്കാർക്ക് സംശയം തോന്നിയതുമില്ല. അകത്തുകയറിയ ശേഷം ചെടികൾ സ്‌പെഷൽ സബ് ജയിലിലേക്കുള്ള വഴിയിൽ ഉപേക്ഷിച്ച ശേഷം വാഹനവുമായി ഉടൻ മടങ്ങി.

തടവുശിക്ഷ പൂർത്തിയാക്കി ഒരു മാസം മുൻപു പുറത്തിറങ്ങിയ ശേഷം സന്തോഷ് ചെറുപുഴ കേന്ദ്രീകരിച്ച് ചില വിഫല മോഷണശ്രമങ്ങൾ നടത്തിയിരുന്നെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു ശേഷമാണ് പെരിങ്ങോമിന് അടുത്ത് അലങ്കാര സസ്യങ്ങളുടെ നഴ്‌സറിയിൽ നിന്ന് 20000 രൂപയോളം മതിപ്പുള്ള അലങ്കാരച്ചെടികൾ ചട്ടിയോടെ മോഷ്ടിച്ചത്. ഇതെല്ലാം ഗുഡ്‌സ് ഓട്ടോയിൽ കയറ്റി പലയിടത്തും കൊണ്ടുനടന്നു വിൽപനയ്ക്കും ശ്രമിച്ചു. ഇതു നടക്കാതെ വന്നതോടെയാണ് ജയിലിൽ എത്തിച്ചത്.

വഴിയരികിൽ ചെടികൾ കൂടിക്കിടക്കുന്നത് കണ്ടതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ സിസി ടിവി പരിശോധിച്ചപ്പോഴാണ് നിത്യ സന്ദർശകനായ സന്തോഷാണ് വന്നതെന്നും ഉപേക്ഷിച്ചത് തൊണ്ടിയാണെന്നും മനസ്സിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP