Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയിനിൽ വിൻഡോ ഷട്ടർ അടയാതെ യാത്രക്കാരൻ മഴ നനയേണ്ടി വന്ന സംഭവം; 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ട്രെയിനിൽ വിൻഡോ ഷട്ടർ അടയാതെ യാത്രക്കാരൻ മഴ നനയേണ്ടി വന്ന സംഭവം; 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

സ്വന്തം ലേഖകൻ

തൃശൂർ: ട്രെയിനിൽ വിൻഡോ ഷട്ടർ അടയാതെ യാത്രക്കാരൻ മഴ നനയേണ്ടി വന്ന സംഭവത്തിൽ 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. പറപ്പൂർ തോളൂർ സ്വദേശി പുത്തൂര് വീട്ടിൽ സെബാസ്റ്റ്യൻ അനുകൂലവിധി ലഭിച്ചത്. സെബാസ്റ്റ്യന്റെ ഏഴ് വർഷത്തെ നിയമ പോരാട്ടമാണ് വിജയം കണ്ടത്.

തൃശൂർ സെന്റ് തോമസ് കോളജിൽ സൂപ്രണ്ട് ആയിരുന്ന സെബാസ്റ്റ്യൻ ജനശതാബ്ദി ട്രെയിനിൽ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മഴ നനഞ്ഞത്. അടയാത്ത ഷട്ടറിനടുത്തുള്ള സീറ്റിൽ പെട്ടുപോയ ഇദ്ദേഹത്തിന് തിരുവനന്തപുരം വരെ മഴ നനയേണ്ടി വന്നു. ഷട്ടർ ശരിയാക്കണമെന്നു ടിടിആറിനോട് ആവശ്യപ്പെട്ടപ്പോൾ എറണാകുളത്തെത്തുമ്പോൾ ശരിയാക്കാമെന്നായിരുന്നു പ്രതികരണം.

ഷട്ടർ ശരിയായില്ലെന്നു മാത്രമല്ല, തിരുവനന്തപുരം വരെ മഴ നനയേണ്ടിയും വന്നു. തിരുവനന്തപുരം സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകി. തുടർനടപടികളുണ്ടായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP