Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ദേശീയ യൂത്ത് ലീഗ് അധ്യക്ഷനായി ആസിഫ് അൻസാരി നിയമിതനായി; അൻസാരിയുടെ നിയമനം മുൻ അധ്യക്ഷൻ സാബിർ ഗഫാർ രാജിവെച്ചൊഴിഞ്ഞതോടെ

ദേശീയ യൂത്ത് ലീഗ് അധ്യക്ഷനായി ആസിഫ് അൻസാരി നിയമിതനായി; അൻസാരിയുടെ നിയമനം മുൻ അധ്യക്ഷൻ സാബിർ ഗഫാർ രാജിവെച്ചൊഴിഞ്ഞതോടെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദേശീയ യൂത്ത് ലീഗ് അധ്യക്ഷനായി ആസിഫ് അൻസാരി നിയമിതനായി. യൂത്ത് ലീഗ് അധ്യക്ഷനായിരുന്ന സാബിർ ഗഫാർ രാജിവെച്ചൊഴിഞ്ഞതിനെ തുടർന്നാണ് അൻസാരിയുടെ നിയമനം. ബംഗാളിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഹകരിക്കാൻ മുസ്ലിം ലീഗ് തയാറാകാത്തതിനാലാണു രാജിയെന്ന് കൊൽക്കത്ത സ്വദേശിയായ സാബിർ പറഞ്ഞു.

തുടർന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷനായി ആസിഫ് അൻസാരിയെ പാർട്ടി അധ്യക്ഷൻ ഖാദർ മൊയ്തീൻ നിയമിച്ചു. ഡൽഹി സ്വദേശിയായ ആസിഫ് ദേശീയ ഉപാധ്യക്ഷനായിരുന്നു.
ആത്മീയനേതാവ് അബ്ബാസ് സിദ്ദിഖിയാണ് ഐഎസ്എഫ് രൂപീകരിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം, കാൻഷി റാം രൂപീകരിച്ച അഖിലേന്ത്യാ പിന്നാക്ക ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷൻ (ബിഎഎംസിഇഎഫ്) എന്നിവയുമായി ചേർന്നു ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഐഎസ്എഫ് ആലോചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP