Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ പരിശോധന നിർത്തിവെച്ച് മോട്ടോർ വാഹന വകുപ്പ്; വിഐപികൾ അടക്കം നിരവധി പേർ കുടുങ്ങിയതിന് പിന്നാലെ പരിശോധനയ്ക്ക് വിരാമമിട്ട് ഗതാഗത കമ്മിഷണർ: പരിശോധന നിർത്തിയത് സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം മൂലമെന്ന് റിപ്പോർട്ട്

വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ പരിശോധന നിർത്തിവെച്ച് മോട്ടോർ വാഹന വകുപ്പ്; വിഐപികൾ അടക്കം നിരവധി പേർ കുടുങ്ങിയതിന് പിന്നാലെ പരിശോധനയ്ക്ക് വിരാമമിട്ട് ഗതാഗത കമ്മിഷണർ: പരിശോധന നിർത്തിയത് സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം മൂലമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കർട്ടനും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾ പിടികൂടാൻ ആരംഭിച്ച 'ഓപ്പറേഷൻ സ്‌ക്രീൻ' മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. വാഹന പരിധഓധന തുടങ്ങി ദിവസങ്ങൾക്കുള്ളിൽ വിഐപികൾ അടക്കം നിരവധി പേർ കുടുങ്ങിയതിന് പിന്നാലെ പരിശോധന നിർത്തി വയ്ക്കാൻ ഉത്തരവിടുക ആയിരുന്നു. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്. വാട്‌സാപ്പിലൂടെയാണ് ഗതാഗത കമ്മിഷണർ പരിശോധന നിർത്താൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.

വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടർ വാഹന വകുപ്പ് തുടങ്ങിയ പരിശോധന താൽക്കാലികമായി നിർത്താൻ ഗതാഗത കമ്മീഷണർ ഉത്തരവിടുക ആയിരുന്നു. രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് കമ്മിഷണറുടെ വിശദീകരണം. അഞ്ച് ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്.

മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയതിന് പിന്നാലെ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വാഹനങ്ങളിലെ കർട്ടൻ നീക്കേണ്ടി വന്നു. അതേസമയം സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം കാരണമാണ് പരിശോധന നിർത്തിയതെന്ന് ആക്ഷേപമുണ്ട്. അതേസമയം പതിവ് വാഹനപരിശോധന തുടരും.

വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകൾ പതിക്കുന്നതും കർട്ടനുകൾ ഉപയോഗിക്കുന്നതും തടയാൻ മോട്ടോർ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. സുപ്രീംകോടതി ഇവയുടെ ഉപയോഗം നിരോധിച്ചിരുന്നു. ഗ്ലാസുകളിൽ സ്റ്റിക്കറുകളും പതിക്കാൻ പാടില്ല. കാറുകളിൽ ഫാക്ടറി നിർമ്മിത ടിന്റഡ് ഗ്ലാസ് മാത്രമായിരുന്നു അനുവദനീയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP