Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

വനിതാ പൊലീസ്‌ന് നേരെ അശ്ലീല ആംഗ്യം; കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു: സൈനികൻ അറസ്റ്റിൽ

വനിതാ പൊലീസ്‌ന് നേരെ അശ്ലീല ആംഗ്യം; കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു: സൈനികൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂന്തുറയിൽ വനിതാ പൊലീസ്‌ന് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സൈനികൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സൈനിക ആശുപത്രിയിൽ ജോലിചെയ്യുന്ന പൂന്തൂറ സ്വദേശി കെൽവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ വനിതാ പൊലീസിനെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിനെ ആക്രമിച്ചത്.

പൂന്തൂറയിലെ പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച കെൽവിനെ വനിതാ പൊലീസ് കൈകാണിച്ച് നിർത്താൻ പറഞ്ഞു. എന്നാൽ കെൽവിൻ വനിതാ പൊലീസിന് നേരേ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതേത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനെ കൈയേറ്റം ചെയ്തു. ആക്രമണത്തിൽ എസ്‌ഐ.മാരായ അനൂപ് ചന്ദ്രൻ, വിഷ്ണു എന്നിവർക്ക് പരിക്കേറ്റു. വിഷ്ണുവിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.

അതേസമയം, കെൽവിനെ പൊലീസ് മർദിച്ചെന്നും അകാരണമായാണ് കസ്റ്റഡിയിലെടുത്തതെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കെൽവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ ഇവർ പൊലീസ് ജീപ്പ് തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP