Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ പാലിച്ചില്ല; കൊച്ചി കോർപറേഷന് 14.92 കോടി രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്: 15 ദിവസത്തിനകം തുക കെട്ടിവയ്ക്കാൻ നിർദ്ദേശം

മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ പാലിച്ചില്ല; കൊച്ചി കോർപറേഷന് 14.92 കോടി രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്: 15 ദിവസത്തിനകം തുക കെട്ടിവയ്ക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി കോർപറേഷന് 14.92 കോടി രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്. മാലിന്യ സംസ്‌കരണ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് കനത്ത തുക പിഴയിട്ടത്. തുക 15 ദിവസത്തിനകം കെട്ടിവയ്ക്കാനും നിർദ്ദേശിച്ചു. നോട്ടിസിന്റെ പകർപ്പു ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിനും നൽകിയിട്ടുണ്ട്. ട്രിബ്യൂണൽ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി ഖരമാലിന്യ സംസ്‌കരണത്തിൽ കൊച്ചി നഗരസഭയുടെ വീഴ്ച സംബന്ധിച്ചു സമർപ്പിച്ച റിപ്പോർട്ട് 21നു പരിഗണനയ്ക്കു വരുന്ന സാഹചര്യത്തിലാണിത്. ഇതേ വീഴ്ചയ്ക്കു കഴിഞ്ഞ ഓഗസ്റ്റിൽ കോർപറേഷനു 13.31 കോടി രൂപ പിഴ ചുമത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP