Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

ടാപ്പിങ് ജോലി ഇപ്പോഴും തുടരുന്നു; കോടീശ്വരനായിട്ടും രാജൻ പഴയ രാജൻ തന്നെ

ടാപ്പിങ് ജോലി ഇപ്പോഴും തുടരുന്നു; കോടീശ്വരനായിട്ടും രാജൻ പഴയ രാജൻ തന്നെ

സ്വന്തം ലേഖകൻ

കണ്ണൂർ: കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പുതുവത്സര ബംമ്പർ ലോട്ടറി കോടീശ്വരനാക്കിയെങ്കിലും രാജൻ പഴയ രാജൻ തന്നെ. പഴയതു പോലെ ടാപ്പിങ് ജോലി ഇപ്പോഴും ചെയ്യുന്നു. പുതുതായി ഒരു വീട് നിർമ്മിച്ചുവരുന്നു. കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജന് കോടീശ്വരനായിട്ടും ജീവിതത്തിൽ വിലയി മാറ്റങ്ങളൊന്നുമില്ല.

ലോട്ടറി അടിച്ച പണത്തിൽ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പൻ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുകയാണ്. എല്ലാം ദൈവകൃപയല്ലേ എന്നാണ് രാജന്റെ മറുപടി. ജപ്തി നോട്ടീസ് വരെയെത്തിയ വായ്പ തിരിച്ചടയ്ക്കാൻ മറ്റൊരു വായ്പക്കുള്ള ഓട്ടത്തിനിടെയാണ് കൂത്തുപറമ്പിലെ പയ്യൻ ലോട്ടറി ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. ജപ്തി നോട്ടീസിനൊപ്പം മടക്കി കീശയിലിട്ട ആ ടിക്കറ്റിനായിരിക്കും 12 കോടിയുടെ ഒന്നാംസമ്മാനം എന്ന് ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ല.

ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം. മൂത്ത മകൾ ആതിര വിവാഹിതയായി. മകൻ രിഗിൽ അച്ഛനെ ടാപ്പിങ് ജോലിയിൽ സഹായിക്കുന്നു. സ്ഥലങ്ങളെല്ലാം നോക്കി നടത്തുന്നു. ഇളയ മകൾ ബി.എ. ഇക്കണോമിക്‌സ് ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്. 12 കോടിയിൽ ഏഴുകോടിയും 56 ലക്ഷവും ആണ് നികുതിയൊക്കെ കഴിച്ച് രാജന് ലഭിച്ചത്. പുരളിമല കൈതച്ചാൽ നിത്യചൈതന്യ മുത്തപ്പൻ സ്ഥാനത്ത്, പണിയുന്ന ക്ഷേത്രത്തിന്റെ കട്ടിലവെപ്പ് കഴിഞ്ഞദിവസം നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP