Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചതോടെ ബൈക്കിൽ നിന്നും തെറിച്ചു വീണു; പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: കോട്ടയത്ത് കെകെ റോഡിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് 24കാരനായ ലോജിസ്റ്റിക്‌സ് ബിരുദാനന്തര വിദ്യാർത്ഥി

എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചതോടെ ബൈക്കിൽ നിന്നും തെറിച്ചു വീണു; പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: കോട്ടയത്ത് കെകെ റോഡിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് 24കാരനായ ലോജിസ്റ്റിക്‌സ് ബിരുദാനന്തര വിദ്യാർത്ഥി

സ്വന്തം ലേഖകൻ

കോട്ടയം: കെകെ റോഡിൽ കഞ്ഞിക്കുഴി പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് 24കാരനായ ബിരുദാനന്തര വിദ്യാർത്ഥി. ബൈക്കിൽ ഒപ്പം യാത്ര ചെയ്ത സുഹൃത്തിനു ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടവാതൂർ ഭാഗത്ത് താമസിക്കുന്ന ചുങ്കം പഴയ സെമിനാരിക്കു സമീപം ചിറയിൽ സി.ടി.പുന്നൂസിന്റെ മകൻ തോമസ് പുന്നൂസ് (24) ആണു മരിച്ചത്. ലോജിസ്റ്റിക്‌സ് ബിരുദാനന്തര വിദ്യാർത്ഥിയാണ് മരിച്ച തോമസ്. സുഹൃത്ത് കഞ്ഞിക്കുഴി നടുപ്പറമ്പിൽ കിരൺ മനോജിനെ (25) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് അപകടം.

എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. തെറിച്ച് വീണ ഇരുവരെയും പൊലീസ് കൺട്രോൾ റൂമിന്റെ വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസിനെ രക്ഷിക്കാനായില്ല. കാർ നിർത്താതെ പോയെങ്കിലും പൊലീസ് പിന്നീട് കണ്ടെത്തി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. അമ്മ: ജ്യോതി, സഹോദരി: അന്ന ജിറ്റോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP