Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു

പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: കേരളത്തിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ. ഇവർ കൈപ്പറ്റിയ പണം മുഴുവൻ തിരിച്ചു പിടിക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. സംസ്ഥാനത്ത് വലിയതുക ആദായനികുതി നൽകുന്നവരും ചെറുകിട കൃഷിക്കാർക്കുള്ള ഈ പണം വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. അനധികൃതമായി ഇനിയും കൂടുതൽ പേർ പണം കൈപ്പറ്റിയിട്ടുണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. ഇവർക്കായുള്ള അന്വേഷണവും ശക്തമാക്കും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും അനധികൃതമായി സഹായധനം കൈപ്പറ്റിയവരുടെ പട്ടിക കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതുപ്രകാരമാണ് സംസ്ഥാന സർക്കാർ നടപടിക്കൊരുങ്ങുന്നത്. പദ്ധതി ഗുണഭോക്താക്കളുടെ മുഴുവൻ അടിസ്ഥാന വിവരങ്ങളും ശേഖരിക്കാൻ കേന്ദ്രസർക്കാർ പരിശോധന ആരംഭിച്ചതായാണ് വിവരം. ആദായനികുതി നൽകുന്നവർ പിഎം കിസാന് അപേക്ഷിക്കാൻ പാടില്ലെന്ന് പദ്ധതി വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അതു പാലിക്കാതെ ഈ വിഭാഗത്തിലുള്ളവർ തുക കൈപ്പറ്റിയതിനു കാരണം രേഖകൾ പരിശോധിക്കുന്നതിലെ വീഴ്ചയാണെന്ന് ആരോപണമുണ്ട്.

അനർഹർ പണം ബാങ്കിൽ നിന്ന് തുക പിൻവലിച്ചതിനാൽ അത് എങ്ങനെ തിരിച്ചുപിടിക്കുമെന്നതിനെക്കുറിച്ച് വകുപ്പിൽ വ്യക്തതയില്ല. റവന്യൂ റിക്കവറി മാതൃകയിൽ നടപടി വേണ്ടിവരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്തദിവസം നിർദ്ദേശമുണ്ടാകും. പണം തിരിച്ചുപിടിക്കാൻ കൃഷി ഡയറക്ടറുടെ പേരിൽ പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്. കർഷകർക്കു വേണ്ടി 2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി നിലവിൽ വന്നത്. 2018 ഡിസംബർ മുതൽ മുൻകാലപ്രാബല്യത്തോടെ ആനുകൂല്യം ഗുണഭോക്താക്കൾ ലഭിച്ചു. ഒടുവിലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തുനിന്ന് 36.7 ലക്ഷം അപേക്ഷകരാണുള്ളത്. കോടിക്കണക്കിന് രൂപയാണ് ഈ വകയിൽ കേന്ദ്രം ചിലവഴിച്ചത്.

സംസ്ഥാനത്ത് പിഎം കിസാനിൽ അനർഹമായി പണം കൈപ്പറ്റിയവരിൽ കൂടുതൽ പേർ തൃശൂരാണ് 2384, കുറവ് കാസർകോട് 614. മറ്റുജില്ലകളിലെ കണക്ക് തിരുവനന്തപുരം (856), കൊല്ലം (899), കോട്ടയം(1250), പത്തനംതിട്ട(574), ഇടുക്കി(636), ആലപ്പുഴ(1530), എറണാകുളം(2079), പാലക്കാട് (1435), മലപ്പുറം( 624), കോഴിക്കോട്(788), കണ്ണൂർ(825), വയനാട് (642).
ഇീിലേി േഒശഴവഹശഴവെേ: ജൃമറവമി ങമിൃേശ ഗശമെി ടമാാമി ചശറവശ, എമൃാലൃ,െ അഴൃശര

കഴിഞ്ഞവർഷം തമിഴ്‌നാട്ടിൽ പദ്ധതിയുടെ പേരിൽ ഗുണഭോക്താക്കളെ വഞ്ചിച്ച് ഇടനിലക്കാരും കൃഷി ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന പ്രതിനിധികളും ഉൾപ്പെടെ പണം തട്ടിയെടുത്തത് പുറത്തുവന്നതിനെ തുടർന്നാണ് വ്യാപക അന്വേഷണത്തിന് കേന്ദ്രം നടപടി ആരംഭിച്ചത്. പിഎം കിസാൻ പദ്ധതിയനുസരിച്ച് രണ്ട് ഹെക്ടർവരെ കൃഷിഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകർക്ക് വർഷത്തിൽ 6000 രൂപ അക്കൗണ്ടിൽ ലഭിക്കും. 2000 രൂപവീതം 3 ഗഡുക്കളായാണ് തുക നിക്ഷേപിക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP