Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്‌കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം

ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്‌കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പിലാണ് സംഭവം. കൊല്ലം ചാത്തന്നൂർ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. ഒന്നാം പാപ്പാനായ വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊല്ലുക ആയിരുന്നു. ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച പുതിയ സ്‌കൂട്ടർ തകർത്ത ശേഷം ആന ജനവാസ മേഖലയിലേക്ക് ഓടി. രാത്രി എട്ടരയോടെ നാട്ടുകാർ ചേർന്നു വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. സ്‌കൂട്ടർ തകർത്ത് ഓടിയ ആന രണ്ടു മണിക്കൂറോളം നാടിനെ മുൾമുനയിലാക്കി. ക്ഷേത്രത്തിനു മുന്നിൽ ആനയെ എത്തിച്ചപ്പോൾ സ്‌കൂട്ടർ പൂജിക്കാനെത്തിച്ച യുവാക്കൾ ഫോട്ടോ എടുത്തു. ഫ്‌ളാഷ് മിന്നിയപ്പോഴേക്കും വിരണ്ട ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളിൽ മരിച്ചു.ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ആനയെ തളയ്ക്കാൻ കഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP