Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊല്ലത്ത് ലോറി തട്ടി റോഡിൽ വീണ സ്‌കൂട്ടർ യാത്രികൻ അതേ ലോറിയുടെ പിൻചക്രം കയറി മരിച്ചു; അപകടം ഉണ്ടായത് ബസിന് സൈഡുകൊടുക്കുമ്പോൾ സ്‌കൂട്ടറിന്റെ ഹാന്റിലിൽ ലോറിയുടെ മധ്യഭാഗത്ത് തട്ടി

കൊല്ലത്ത് ലോറി തട്ടി റോഡിൽ വീണ സ്‌കൂട്ടർ യാത്രികൻ അതേ ലോറിയുടെ പിൻചക്രം കയറി മരിച്ചു; അപകടം ഉണ്ടായത് ബസിന് സൈഡുകൊടുക്കുമ്പോൾ സ്‌കൂട്ടറിന്റെ ഹാന്റിലിൽ ലോറിയുടെ മധ്യഭാഗത്ത് തട്ടി

സ്വന്തം ലേഖകൻ

കൊല്ലം: ചന്ദനത്തോപ്പിൽ ലോറിതട്ടി റോഡിൽ വീണ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. അതേ ലോറിയുടെ പിൻചക്രം കയറിയാണ് മരണം. കൊല്ലം ചകിരിക്കട സ്വദേശി സലിം ആണ് മരിച്ചത്. എതിരേ വന്ന ബസിന് സൈഡുകൊടുക്കുമ്പോൾ സ്‌കൂട്ടറിന്റെ ഹാന്റിലിൽ ലോറിയുടെ മധ്യഭാഗത്ത് തട്ടി റോഡിൽ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ സലീമിന്റെ മുകളിലൂടെ അതേ ലോറിയുടെ പിൻ ചക്രങ്ങൾ കയറി ഇറങ്ങി.

പൊലീസ് വാഹന പരിശോധന നടത്തുന്നതിന് തൊട്ടടുത്തായിരുന്നു സംഭവം. ഇതേ തുടർന്ന് പൊലീസ് പരിശോധയ്ക്കിടെയാണ് അപകടമെന്നാരോപിച്ച് നാട്ടുകാർ പൊലീസിനെ തടഞ്ഞുവച്ചു. തുടർന്ന് മണിക്കൂറുകളോളം ദേശിയപാതയിൽ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. തുടർന്ന് കുണ്ടറ സിഐ ജയകൃഷ്ണൻ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഇവർ വഴങ്ങിയില്ല.

എന്നാൽ അപകടവുമായി പൊലീസ് പരിശോധനയ്ക്ക് ബന്ധമില്ലെന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത് പൊലീസുകാരായിരുന്നു. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP