Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം': ജനുവരി 17 മുതൽ ഫെബ്രുവരി 17 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തും

'രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം': ജനുവരി 17 മുതൽ ഫെബ്രുവരി 17 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തും

സ്വന്തം ലേഖകൻ

'രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം' എന്ന സന്ദേശമുയർത്തി ജനുവരി 17 മുതൽ ഫെബ്രുവരി 17 വരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചാരണം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് പൗരന്മാരെ വേട്ടയാടുന്ന കേന്ദ്രസർക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയെന്നതാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്.

ആർഎസ്എസിന്റെ താൽപര്യപ്രകാരം ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടത്തുകയാണ്. ഇ.ഡി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് പൗരാവകാശങ്ങൾ ഹനിക്കുകയും എതിർശബ്ദങ്ങളെ വേട്ടയാടുകയും ചെയ്യുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളെ പോലും മുമ്പെങ്ങുമില്ലാത്ത വിധം നിരന്തരമായി വേട്ടയാടുന്നു. ഇത്തരം നീക്കങ്ങളിലൂടെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്.

ഇതിനായി രാജ്യത്തുടനീളം വർഗീയ കലാപങ്ങൾ അഴിച്ചുവിട്ട് നുണപ്രചാരണങ്ങൾ നടത്തി ന്യൂനപക്ഷങ്ങൾക്ക് മേൽ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുകയുമാണ്. പൗരന്മാരെ അന്യായമായി വേട്ടക്കെതിരേയും ആർഎസ്എസിന്റെ ചട്ടുകമായി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്കെതിരെയും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് കാംപയിൻ സംഘടിപ്പിക്കുന്നത്. പൗരസദസ്സ്, സെമിനാർ, വാഹന ജാഥകൾ, പൊതുയോഗങ്ങൾ, ഗൃഹസന്ദർശനം, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പ്രചരണ പരിപാടികൾ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP