Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

അയൽവാസിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി സിഡബ്ലിയുസിയുടെ സംരക്ഷണയിലിരിക്കെ മരിച്ചത് ദുരൂഹം; കാക്കനാട് ചിൽഡ്രൻസ് ഹോമിന് മുമ്പിൽ പ്രതിഷേധം; മരിച്ചത് ഓട്ടിസം ബാധിച്ച പെൺകുട്ടി

അയൽവാസിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി സിഡബ്ലിയുസിയുടെ സംരക്ഷണയിലിരിക്കെ മരിച്ചത് ദുരൂഹം; കാക്കനാട് ചിൽഡ്രൻസ് ഹോമിന് മുമ്പിൽ പ്രതിഷേധം; മരിച്ചത് ഓട്ടിസം ബാധിച്ച പെൺകുട്ടി

സ്വന്തം ലേഖകൻ

കൊച്ചി: അയൽവാസിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി സിഡബ്ലിയുസിയുടെ സംരക്ഷണയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെതിരെ പ്രതിഷേധം. ഓട്ടിസം ബാധിച്ച പെൺകുട്ടിയാണ് 2018 മാർച്ചിൽ സമീപവാസിയായ ആളുടെ പീഡനത്തിന് ഇരയായത്. മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്ന കുട്ടിക്ക് വേണ്ടത്ര സുരക്ഷയില്ലെന്നു കാണിച്ചാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തത്. ഈ കുട്ടിയാണ് മരിച്ചത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് കാക്കനാട് ചിൽഡ്രൻസ് ഹോമിനു മുന്നിൽ പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നു. കേസ് വിചാരണയിലിരിക്കെ പെൺകുട്ടി മരിച്ചത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ ഒരു സ്വകാര്യ കെയർ ഹോമിലേയ്ക്ക് മാറ്റിയെന്നും അവിടെ കുട്ടിക്ക് വേണ്ടത്ര സംരക്ഷണം കിട്ടിയില്ലെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയെ കാണാൻ മുത്തശ്ശിയെയും അനുവദിച്ചില്ല എന്നും ആരോപണമുണ്ട്.

മരണത്തിന്റെ ഉത്തരവാദിത്തം ശിശുക്ഷേമ സമിതി ഏറ്റെടുക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. പൊലീസ് സ്ഥലത്തെത്തി ചിൽഡ്രൻസ് കേറിന് സുരക്ഷ ഒരുക്കിയിട്ടുണ്ട്. വ്യക്തത വരുന്നതു വരെ മൃതദേഹം സംസ്‌കരിക്കില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. പെൺകുട്ടി രോഗിയായിരുന്നെന്നും ചികിത്സ നൽകിയിരുന്നെന്നുമാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP