Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാടിറങ്ങിയ കഞ്ചാവ് ചെടി റോഡരുകിൽ; കൊച്ചിയിൽ പല സ്ഥലങ്ങളിലായി റോഡരുകിൽ കഞ്ചാവു ചെടികൾ: പിന്നിൽ യുവാക്കളുടെ സംഘമെന്ന് പൊലീസ്

കാടിറങ്ങിയ കഞ്ചാവ് ചെടി റോഡരുകിൽ; കൊച്ചിയിൽ പല സ്ഥലങ്ങളിലായി റോഡരുകിൽ കഞ്ചാവു ചെടികൾ: പിന്നിൽ യുവാക്കളുടെ സംഘമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ റോഡരുകിൽ കഞ്ചാവു ചെടികൾ. പല സ്ഥലങ്ങളിലായി മറ്റു ചെടികൾക്കൊപ്പം കഞ്ചാവു ചെടികളും വളർത്തുന്നതായാണ് പൊലീസ് റിപ്പോർട്ട്. ഇതിനകം അഞ്ചിലേറെ സ്ഥലങ്ങളിൽ പാതയോരങ്ങളിൽ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തിയതായി തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസ് പറഞ്ഞു. സാധാരണക്കാർക്ക് അത്ര വേഗം മനസ്സിലാകാതിരിക്കാൻ മറ്റു ചെടികൾക്കിടയിലായാണ് കഞ്ചാവ് ചെടികൾ നടുന്നത്.

കഴിഞ്ഞ ദിവസം ഉദയം പേരൂർ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാർത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികിൽ വളർന്നു നിൽക്കുന്ന രണ്ട് ചെടികളാണ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ വിളിച്ചു പറഞ്ഞത് അനുസരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ചെടികളാണ് ഇവിടെ കണ്ടത്. സമീപത്ത് ജമന്തി ഉൾപ്പടെയുള്ള ചെടികൾ നിൽക്കുന്നതിനാൽ സാധാരണക്കാർക്ക് അത്ര വേഗം മനസിലാക്കാൻ സാധിക്കുമായിരുന്നില്ല. അതിനു മുൻപ് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് നാലു ചെടികൾ കണ്ടെത്തി.

നേരത്തേ തിരുവാങ്കുളം പ്രദേശത്ത് റോഡരികിൽ നിന്ന് ഏഴു ചെടികൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂർ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘമാണു വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെന്നാണു മനസിലാകുന്നത്. പതിവായി കഞ്ചാവ് എത്തിക്കുന്നവരിൽ നിന്നാകണം വിത്ത് ശേഖരിച്ചിട്ടുണ്ടാകുക.

പ്രതികളായി ആരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെങ്കിലും അന്വേഷണം വ്യാപകമാക്കുകയാണ് പൊലീസ്. ഉദയംപേരൂരിൽ കഞ്ചാവ് ഉപയോഗിക്കുന്നവർ പിടിയിലായിട്ടുണ്ടെങ്കിലും കൃഷി ചെയ്യുന്നവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവിടെ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഇൻസ്‌പെക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP