Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാമായൺ ക്രൂയിസ് സർവീസ്'; അയോധ്യ സന്ദർശിക്കുന്നവർക്ക് സരയൂ നദിയിലൂടെ ആഡംബര നൗക സർവീസ് സൗകര്യവുമായി കേന്ദ്ര സർക്കാർ

'രാമായൺ ക്രൂയിസ് സർവീസ്'; അയോധ്യ സന്ദർശിക്കുന്നവർക്ക് സരയൂ നദിയിലൂടെ ആഡംബര നൗക സർവീസ് സൗകര്യവുമായി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ലഖ്നൗ: 'രാമായൺ ക്രൂയിസ് സർവീസ്' എന്ന പേരിൽ സരയു നദിയിലൂടെ ആഡംബര നൗക സർവീസ് സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ. ഈ സർവീസ് നിലവിൽ വരുന്നതോടെ അയോധ്യ സന്ദർശിക്കുന്നവർക്ക് നഗരത്തിലെ വിവിധ ഘട്ടുകൾ കാണാൻ സാധിക്കും. അയോധ്യയിലെ സരയു നദിയിലൂടെ 'രാമായൺ ക്രൂയിസ് ടൂർ' ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

എല്ലാ വിധ ആഡംബര സൗകര്യങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ആഡംബര നൗകയിലുണ്ടാകും. പൂർണമായും എയർ കണ്ടീഷൻ ചെയ്ത നൗകയിൽ 80 സീറ്റുകളാകും ഉണ്ടാവുക. ഘട്ടുകളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യത്തിന് ചില്ല് ജനാലകളാകും നൗകയ്ക്കുണ്ടാവുക. യാത്രക്കാർക്ക് ഭക്ഷണം നൽകാനുള്ള പാൻട്രി സൗകര്യവും നൗകയ്ക്കുള്ളിലുണ്ടാകും. കൂടാതെ ബയോ ടോയ്ലെറ്റ് സൗകര്യവുമുണ്ടാകുമെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കി.

സരയു നദിയിലെ ആദ്യ ആഡംബര നൗക സർവീസ് ആയിരിക്കും ഇതെന്ന് വിഷയവുമായി ബന്ധപ്പെട്ട യോഗത്തിനു ശേഷം മൻസുഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു. 'രാമചരിതമാനസി'നെ അടിസ്ഥാനമാക്കിയാക്കും നൗകയുടെ ഉൾഭാഗവും ബോർഡിങ് പോയിന്റും സജ്ജീകരിക്കുക. ഒന്നു മുതൽ ഒന്നര മണിക്കൂർ വരെയായിരിക്കും സർവീസിന്റെ ദൈർഘ്യം. നൗകയ്ക്കുള്ളിൽ യാത്രക്കാർക്കായി രാമായണ കഥയെ അടിസ്ഥാനമാക്കിയ സിനിമകളും അനിമേഷനുകളും പ്രദർശിപ്പിക്കും. 15-16 കിലോമീറ്റർ ദൂരമാണ് നൗക സഞ്ചരിക്കുന്നത്. രാമായണത്തിലെ സന്ദർഭങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെൽഫി പോയിന്റുകളും ഒരുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP