Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രാമധ്യേ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യാത്രാമധ്യേ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

വിതുര: യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. യാത്രാ മധ്യേ ആളൊഴിഞ്ഞ സ്ഥലത്തു നിർത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിതുര തള്ളച്ചിറ സന്ധ്യാ ഭാവനിൽ സുനി(32) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷ നിർത്തേണ്ടിടത്ത് നിർത്താതെ ഓടിച്ചു പോയ ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയ ശേഷം യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു.

മൈലക്കോണം സ്വദേശിനിയായ യുവതിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ചന്തമുക്കിലെ മൊബൈൽ വ്യാപാര കേന്ദ്രത്തിലേക്കു പോകാനാണ് യുവതി പ്രതിയുടെ ഓട്ടോറിക്ഷ വിളിച്ചത്.
ഓട്ടോറിക്ഷ നിർത്തേണ്ടിടത്ത് നിർത്താതെ മേമല ഭാഗത്തേക്കു പോകുകയും അവിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നു യുവതി മൊഴി നൽകി.

പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ഓട്ടോയിൽനിന്ന് യുവതി ഇറങ്ങിയോടി. ഇതു കണ്ട സമീപവാസികൾ പൊലീസിനെ വിളിച്ചു. ഇതിനിടെ പ്രതി അവിടെ നിന്നു സ്ഥലം വിട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് ബന്ധു വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്‌പെക്ടർ എസ്.എൽ. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP