Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

വീടിനുള്ളിൽ ചിതയൊരുക്കിയ ശേഷം വയോധികൻ തീകൊളുത്തി ആത്മഹത്യ ചെയ്തു; മരിച്ചത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 70കാരൻ

വീടിനുള്ളിൽ ചിതയൊരുക്കിയ ശേഷം വയോധികൻ തീകൊളുത്തി ആത്മഹത്യ ചെയ്തു; മരിച്ചത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 70കാരൻ

സ്വന്തം ലേഖകൻ

പാറശ്ശാല: വീനുള്ളിൽ ചിതയൊരുക്കിയ ശേഷം വയോധികൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. പാറശ്ശാലയ്ക്കു സമീപം നെടുങ്ങോട് കുളവൻതറ വീട്ടിൽ നടരാജ(70)നാണ് തിങ്കളാഴ്ച രാത്രി പത്തു മണിയോടെ മരിച്ചത്.

വീട്ടിനുള്ളിൽനിന്ന് തീ പടരുന്നതു കണ്ട് നാട്ടുകാരും സമീപത്തു താമസിക്കുന്ന മകനും ഓടിയെത്തിയപ്പോഴാണ് ചിതയിൽ നടരാജൻ  കത്തിയെരിയുന്നതു കണ്ടത്. നാട്ടുകാർ തീ കെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

ഭാര്യയോടും മക്കളോടും പിണങ്ങി നടരാജൻ ഒറ്റയ്ക്കായിരുന്നു താമസം. കളിയിക്കാവിള ചന്തയിലെ കുലക്കച്ചവടക്കാരനായിരുന്നു മരിച്ച നടരാജൻ. ഭാര്യ: ലളിത. മക്കൾ: ശിവരാജ്, ഉഷ, ജയിൻരാജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP