Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കള്ളപ്പണം വെളുപ്പിക്കൽ, പണം വകമാറ്റി ചെലവിടൽ, കൊള്ളച്ചിട്ടി നടത്തൽ; കെഎസ്എഫ്ഇ ശാഖകളിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ചട്ടലംഘനങ്ങളും ക്രമക്കേടുകളും

കള്ളപ്പണം വെളുപ്പിക്കൽ, പണം വകമാറ്റി ചെലവിടൽ, കൊള്ളച്ചിട്ടി നടത്തൽ; കെഎസ്എഫ്ഇ ശാഖകളിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ചട്ടലംഘനങ്ങളും ക്രമക്കേടുകളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കൽ, പണം വകമാറ്റി ചെലവിടൽ, കൊള്ളച്ചിട്ടി നടത്തൽ തുടങ്ങിയ ഗുരുതര ചട്ടലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തി.വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ചായിരുന്നു ബചത് (സേവിങ്‌സ്) എന്ന പേരിൽ നടത്തിയ റെയ്ഡ്.

ചിട്ടിയുടെ ആദ്യതവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമായി മാറ്റണമെന്നാണു ചട്ടമെന്നിരിക്കെ മിക്ക ശാഖകളും ഈ പണം വകമാറ്റി ചെലവിടുന്നുവെന്നു കണ്ടെത്തി. 40 പേരെ ചേർക്കേണ്ട ചിട്ടികളിൽ 25 മുതൽ 30 പേരെ വരെ മാത്രം ചേർത്തു ചിട്ടി ആരംഭിക്കുന്ന തട്ടിപ്പും കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP