Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പണിമുടക്കിനായി പോസ്റ്റ് ഓഫിസ് പൂട്ടിയിട്ടു; പൂട്ടു പൊളിച്ച് ജീവനക്കാരെ അകത്ത് പ്രവേശിപ്പിച്ച് പൊലീസ്

പണിമുടക്കിനായി പോസ്റ്റ് ഓഫിസ് പൂട്ടിയിട്ടു; പൂട്ടു പൊളിച്ച് ജീവനക്കാരെ അകത്ത് പ്രവേശിപ്പിച്ച് പൊലീസ്

സ്വന്തം ലേഖകൻ

പാലക്കാട്: പണിമുടക്കിനായി പോസ്റ്റ് മാസ്റ്റർ ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് പൂട്ടിയിട്ടു. വിളിച്ചിട്ടും താക്കോൽ എത്തിക്കാൻ തയാറാകാത്തതിനാൽ പൊലീസിന്റെ സാന്നിധ്യത്തിൽ പൂട്ടു പൊളിച്ച് ജീവനക്കാരെ അകത്തു പ്രവേശിപ്പിച്ചു. ഇവിടെയുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ താക്കോലും ഇദ്ദേഹത്തിന്റെ കൈവശമായിരുന്നു. ഉച്ചയോടെയാണു പാസ്‌പോർട്ട് സേവാ കേന്ദ്രം തുറക്കാനായത്. ഇതിനിടെ ഒട്ടേറെപ്പേർ എത്തിയിരുന്നു.

സ്ഥാനക്കയറ്റം ലഭിച്ച് കഴിഞ്ഞ ദിവസം ചുമതലയേറ്റ പോസ്റ്റ് മാസ്റ്ററാണു ബുധനാഴ്ച വൈകിട്ടോടെ ഓഫിസ് പൂട്ടി പോയത്. ഇന്നലെ രാവിലെ ജോലിക്കെത്തിയ മറ്റു ജീവനക്കാർ ഓഫിസ് അടഞ്ഞു കിടക്കുന്നതു കണ്ട് ഇദ്ദേഹത്തെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് 12.30 വരെ കാത്തിരുന്ന ശേഷം ഒടുവിൽ പൂട്ടുപൊളിച്ചു. പോസ്റ്റ് മാസ്റ്ററുടെ നടപടി സംബന്ധിച്ചു വകുപ്പിനു റിപ്പോർട്ട് നൽകിയതായി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP